കവരത്തി- ജില്ലാപഞ്ചായത്ത് സീറ്റുകളില്‍ കോണ്‍ഗ്രസ്സിന് 17 യും NCP ക്ക് 13 എന്ന നിലയിലാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. നെറുക്കെടുപ്പിന് വേണ്ടി കാത്തിരിക്കുന്ന ചെത്ത്ലാത്ത്, മിനിക്കോയി, അമിനി ദ്വീപുകള്‍ ടോസില്‍ NCP ക്ക് കിട്ടുകയാണങ്കില്‍, NCP യുടെ സീറ്റ് നില 16 ആയി വര്‍ദ്ധിക്കും. മിനിക്കോയി ദ്വീപില്‍ നിന്ന് VDP യില്‍ നിന്നും DP യില്‍ നിന്നും വിജയിച്ച ബഡുമുക്കാ ഗോത്തി ഹസ്സന്‍ ഏതെങ്കിലു മൊന്ന് രാജിവെക്കേണ്ടി വരും. VDP യാണ് രാജി വെക്കുന്നെതെങ്കില്‍ VDP NCP ക്ക് ഉറപ്പിക്കാം. മിക്കവാറും 19 ന് നടക്കുന്ന ചെയര്‍പേഴ്സണ്‍ നറുക്കെടുപ്പില്‍ കോണ്‍ഗ്രസ്സിന് കിട്ടാതെ വന്നാല്‍ VDP വാര്‍ഡിലെ മമ്പര്‍സ്ഥാനം ബഡുമുക്കാ ഹസ്സന്‍ VDP രാജിവെക്കാനാണ് സാധ്യത. മറിച്ചാണെങ്കില്‍ DP രാജിവെച്ചേക്കും. മിനിക്കോയില്‍ നിന്ന് ഏതെങ്കിലുമൊന്ന് നഷ്ടപ്പെട്ടാല്‍ സീറ്റ് നില 17-13 തന്നെ തുടരും. അമേനിയില്‍ നിന്നും കോണ്‍ഗ്രസ്സ് പിന്‍തുണയോടെ ജയിച്ച ബര്‍ക്കത്തുള്ളയും മുനീറും NCP യിലേക്ക് പോവുകയും ചെത്ത്ലാം അമിനി ദ്വീപുകള്‍ NCP ക്ക് നെറുക്ക് വീണാല്‍ നില 17-17 എന്ന തുല്യതാ അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങും. അങ്ങനെ വരുമ്പോള്‍ സ്വതന്ത്രന്മാരായി ജയിച്ച ബര്‍ക്കത്തിനും മുനീറിനും ജില്ലാ പഞ്ചായത്ത് സ്ഥാനത്തിന് വേണ്ടി വിലപേശാനുള്ള അവസരമൊരുങ്ങും. 19-ാം തിയതി എന്ന ഭാഗ്യ പരീക്ഷണ ദിവസത്തിന് വേണ്ടി ലക്ഷദ്വീപിലെ രാഷ്ട്രിയ കണ്ണുകള്‍ ഉത്ഘണ്ഡയോടെ കാത്തിരിക്കുകയാണ്. തന്ത്രങ്ങളും മറു തന്ത്രങ്ങളുമായി രാഷ്ട്രീയ ബുദ്ധീജീവികള്‍ ആരെ ചാക്കിടാനാകുമെന്ന് കഴിയുമെന്നു നോക്കി രഹസ്യ പ്രവര്‍ത്തനം ആരംഭിച്ചതായി ദ്വീപ് ന്യൂസിന് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട്.
1 comment:
miikavarum ABDUL SHUKOOR.TK(ambuva
)
Post a Comment