Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപ് ന്യൂസ് ഇനിമുതല്‍ ദ്വീപ് ഡയരിയില്‍.........

കോഴിക്കോട്:-     ദ്വീപ് ഡയറി വെബ്സൈറ്റിന്റെ ഔദ്യോഗിക ഉത്ഘാടനം പ്രശസ്ത പാട്ടുകാരന്‍ പട്ടുറുമാല്‍ ഷമീര്‍ കോഴിക്കോട്ടില്‍ വെച്ച് നിര്‍വ്വഹിച്ചു. വാര്‍ത്താമാധ്യമങ്ങളില്ലാത്ത ലക്ഷദ്വീപില്‍ ദ്വീപ് വാര്‍ത്തകളറിയാനുള്ള ഈ ഉദ്യമത്തിന് തന്റെ എല്ലാവിധ ആശംസകളും ശമീര്‍ അറിയിച്ചു. ലക്ഷദ്വീപുമായി വളരെ ചെറുപ്പത്തിലെ ഹൃദയ ബന്ധമുള്ള തനിക്ക് ദ്വീപ് ഡയറി പ്രവര്‍ത്തകര്‍ തന്ന അംഗീകാരം ഒരിക്കലും മറക്കാനാവില്ല. ലക്ഷദ്വീപ് തന്റെ സ്വന്തം നാട് പോലെയാണെന്നും അവിടത്തെ വാര്‍ത്തകള്‍ അറിയാനുള്ള സംവീധാനം ഏറെ പ്രശംസനീയമാണെന്നും അദ്ദേഹം ദ്വീപു ഡയറിയോട് പറഞ്ഞു.

ദ്വീപ്‌ന്യൂസും ഐലന്‍ട്‌പ്രസ്സും ഒരു കുടക്കീഴില്‍


ദ്വീപ്‌ന്യൂസ്-ഐലന്‍ട് പ്രസ്സ്‌ ഗ്രൂപ്പുകള്‍ ഒന്നിക്കുന്നു. ലക്ഷദ്വീപിലെ ഏറ്റവും വലിയ ജനപ്രിയ വാര്‍ത്താ ബ്ലോഗായ ദ്വീപ്ന്യൂസും , തൊഴില്‍ - വിദ്യാഭ്യാസ വെബ്‌സൈറ്റായ ഐലന്‍ട്‌ പ്രസ്സും കൈകോര്‍ക്കുന്നു. ഇനി മുതല്‍ പുതിയ പേരില്‍ വാര്‍ത്തകളും തൊഴില്‍ - വിദ്യാഭ്യാസ വാര്‍ത്തകള്‍ ഒരേ വെബ്‌സൈറ്റില്‍ തന്നെ ലഭ്യമാകും. പുതിയ വെബ്‌സൈറ്റില്‍ ഇനിമുതല്‍ ഇതെല്ലാം ലഭ്യമാകും. 

ഉടന്‍....................................
കാത്തിരിക്കുക..........................
എല്ലാ വായക്കാരുടേയും സഹകരണം ഒന്നുകൂടി പ്രതീക്ഷിക്കുന്നു..............


"നിങ്ങള്‍ക്കൊരു ജോലി" :- ഉടന്‍ പുറത്തിറങ്ങുന്നു

 കില്‍ത്താന്‍ ദ്വീപിലെ 
ചമയം ഹാജാഹുസൈന്‍ എഴുതിയ
"നിങ്ങള്‍ക്കൊരു ജോലി"
ഉടന്‍ പുറത്തിറങ്ങുന്നു
SSLC കഴിഞ്ഞാല്‍ പിന്നെ എന്ത്?
സ്വയം തൊഴില്‍ മേഖലകള്‍,
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാം? അവിടത്തെ കോഴ്സുകള്‍ ഏതൊക്കെ? ഫോണ്‍ നമ്പരുകള്‍... തുടങ്ങി എല്ലാ വിവരങ്ങളുമടങ്ങിയ പുസ്തകം.
വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേ പോലെ വഴികാട്ടി....
ഉടന്‍ പ്രതീക്ഷിക്കുക.
പ്രസാധകര്‍: ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം 
Ph:9400260012

വില്ലേജ് ദ്വീപ് പഞ്ചായത്ത്- മിനിക്കോയി


(പുതുതായി അധികാരമേറ്റ മിനിക്കോയി വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രതിനിധികള്‍ ശ്രീ.അനൂപ് താക്കുര്‍,DC ക്കൊപ്പം)

വില്ലേജ് ദ്വീപ് പഞ്ചായത്ത്- അമിനി

(പുതുതായി അധികാരമേറ്റ അമിനി വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രതിനിധികള്‍ ശ്രീ.കുഞ്ഞിക്കോയ,SDO ക്കൊപ്പം)

വില്ലേജ് ദ്വീപ് പഞ്ചായത്ത് - അഗത്തി

പുതുതായി അധികാരമേറ്റ അഗത്തി വില്ലേജ് ദ്വീപ് പഞ്ചായത്ത് പ്രതിനിധികള്‍ ശ്രീ.അബൂസാലാ.AE ക്കോപ്പം

ബാറ്റ്മിന്റന്‍ ടൂര്‍ണമെന്റ് - ആരംഭിച്ചു

 
 കില്‍ത്താൻ: ശ്രി.ചെറിയകൊയ, ശ്രി. ബനിസദർ, ശ്രി.പൂകൊയ, ശ്രി.നൌശാദ് എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന 'ചങ്ങാതികൂട്ടം'  ബാറ്റ്മിന്റൻ ഡബിള്‍സ് ടൂർണ്ണമെന്റിന്റെ ഉത്ഘാടനകര്‍മ്മം ചെയര്‍പപേഴ്സണ്‍ ശ്രി. ആലിമുഹമ്മദ് മാസ്റ്റര്‍ നിർവഹിച്ചു,ശ്രി. ഐ.സി.പൂകൊയ SDO, Dr.മുഹമ്മദ് ഖാന്‍, ശ്രി. ഓ.പി.സിറാജ് ഹെഡ്മാസ്റ്റർ നോര്‍ത്ത് ജെ.ബി.സ്കൂൾ, ശ്രി. ഫിറോസ് ആഷീഖ് സെക്രട്ടരി റിജിണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കില്‍ത്താല്‍ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
    ഉത്ഘാടന മത്സരത്തിൽ തൂഫാൻ ടിം ഫിറോസ ഓടിയോ നെ പരാജയപ്പെടുത്തി. കില്‍ത്താൻ ദ്വീപിലെ പ്രമുഖരയ 8 ടിമുകള്‍ ടുണ്ണമെന്റില്‍ പങ്കെടുക്കുനുണ്ട്. യുസുഫ് പള്ളിക്ക് സമീപം പുതുതായി നിർമ്മിച്ച് കോര്‍ട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.മത്സങ്ങള്‍ ഈ മാസം 30 ന് സമപിക്കും.

ബാഡ്മിന്റന് ഏറെ പ്രാധാന്യം നല്‍കുന്ന ദ്വീപുകളിലൊന്നാണ് കില്‍ത്താന്‍. പല കളിക്കാര്‍ക്കും കളിക്കാന്‍ കളിസ്ഥലമില്ലാത്തത് ഈ കളിക്കുള്ള താല്‍പര്യം കുറച്ചിട്ടുണ്ട്. കളിക്കാര്‍ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ് ഇവിടെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം. സ്റ്റേഡിയത്തിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുകയും മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് തറക്കല്ലിടുകയും ചെയ്തെങ്കിലും ഇതുവരെയായി ഇതിന്റെ പണി ആരംഭിച്ചിട്ടില്ല.ഇത് കളിക്കാരെ ഏറെ നിരാശപ്പെടുത്തുകയാണ്. പുതുതായി നിലവില്‍ വന്ന പഞ്ചായത്ത് ഇത് വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് കായക പ്രേമികള്‍.

മാസാന്തര സ്വലാത്ത് മജ്ലിസ്

ചെത്ത്ലത്ത് : എസ്.എസ്.എഫ് മാസംതോറും നടത്തിവരാറുള്ള സ്വലാത്ത് മജ്ലിസിനോടനുബന്ധിച്ച് 21, 22, 23 തിയ്യതികളില്‍ കേരളക്കരയില്‍നിന്നും എത്തിയ പ്രഗത്ഭ പ്രാസംഗികന്‍ ബഹുമാനപ്പെട്ട അബ്ദുസ്സലാം സഖാഫി കൂത്തുപറമ്പിന്റെ നേതൃ ത്വത്തില്‍ മത പഠന ക്ളാസ്സ്, മുഖാമുഖം, എന്നിവ സംഘടിപ്പിക്കുകയും രണ്ടു ദിവസം ഉസ്താദിന്റെ മുഖ്യപ്രഭാഷണവും തുടര്‍ന്ന് സ്വലാത്ത് മജ്ലിസും നടത്തപ്പെട്ടു . എല്ലാപരിപാടികളിലും ദ്വീപിലെ ജനങ്ങളുടെ സാന്നിദ്ധ്യം സജീവമായിരുന്നു.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)