22മത് ലക്ഷദ്വീപ് സ്കൂള്‍ ഗേംസ് ഈ മാസം 6 ന് തിരി തെളിയും. മുമ്പ് SGFI & AIRS എന്ന് അറിയപ്പെട്ട ഈ കായിക മേള ഈ വര്‍ഷമാണ് LSG എന്ന് പുനര്‍നാമം ചെയ്തത്. കായിക മേളയുടെ ഓരോ മിടിപ്പും മാലോകരെ അറിയിക്കാന്‍ മേളയ്ക്ക് ഒരു ബ്ലോഗ് നിര്‍മ്മിച്ച് കഴിഞ്ഞു. ബ്ലോഗിന്‍റെ ഉത്ഘാടനം ശ്രീ.രാധാചരണ്‍, Joint Secretary, Health & Director RGSH നിര്‍വ്വഹിച്ചു. വിവിധ ദ്വീപുകളില്‍ നിന്നുള്ള മിടുക്കന്‍മാരും മിടുക്കികളും പങ്കെടുക്കുന്ന കായിക മാമാങ്കത്തിന് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ബീഗം റസീന തെക്‌ളപുരയുടെ കൈകളില്‍ നിന്നും വിരിഞ്ഞ മനോഹരമായ ചിത്രം മേളയുടെ ഔദ്യോഗിക ലോഗോയായി അംഗീകരിച്ചു. മേള ലൈവായി ടെലകാസ്റ്റ് ചെയ്യാന് മീഡീയ ആന്‍ഡ് പ്രിന്‍റിങ്ങ് വിഭാഗം തന്നെ രൂപികരിച്ചിട്ടുണ്ട്. . അഗത്തിയിലെ മുഴുവന്‍ അധ്യാപകര്‍, NSS യൂണിറ്റ്, അര്‍ദ്ധ സൈനിക വകുപ്പിന്‍റെ പരിധിയില്‍പ്പെട്ട NCC'യുടെ 17th Naval സബ് യൂണിറ്റ് തുടങ്ങീ പല വിഭാഗങ്ങളായിട്ട് മേളയുടെ സുഖമമായ നടത്തിപ്പിന് അഹോരാത്രം പ്രവര്‍ത്തിക്കുകയാണ്.
ബ്ലോഗ് ലിങ്ക്- http://www.lsg2012agatti.blogspot.in/
ഫേസ്ബുക്ക്- Lakshadweep School Games
Reporter: Abdul Gafoor, Agatti
2 comments:
I like this post..
thanks to http://en.blogillu.com for showing such a nice blog.
PLEASE INCLUDE THE NEWS OF PROPOSAL REGARDING 'LAKSHADWEEP BASED MARINE OFFICERS ON OUR SHIPS' BY THE ADMINISTRATION, IN THE LAKSHADWEEP WEBSITE.
Post a Comment