പ്രവാചക നിന്ദ: വിവാദ സിനിമയുടെ നിര്‍മ്മാതാവ് അറസ്റ്റില്‍
ലോസ് ആഞ്ചലസ്: വിവാദ സിനിമ ഇന്നസെന്‍സ് ഒഫ് മുസ്‌ളിംസിന്രെ
നിര്‍മ്മാതാവിനെ യു.എസ് പൊലീസ് അറസ്റ്റ് ചെയ്തു. നകൗല ബാസിലിയെയാണ്
സദാചാരകുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.അമേരിക്കന്‍ അറ്റോര്‍ണി ജനറലിന്റെ വക്താവാണ് നിര്‍മ്മാതാവ് അറസ്റ്റ് ചെയ്തത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.വ്യാഴാഴ്ച അമേരിക്കന്‍ കോടതിയില്‍ ഹാജരാക്കിയ ബാസിലിയ്ക്ക് കോടതി ജാമ്യം
നിഷേധിച്ചു. ഈജിപ്ഷ്യന്‍ പൗരനായ ബാസിലി 2010ല്‍ 21 മാസത്തെ ജയില്‍ ശിക്ഷ
അനുവദിച്ചിരുന്നു. പ്രവാചകനെ നിന്ദിക്കുന്ന പതിനൊന്ന് മിനിറ്റ്
ദൈര്‍ഘ്യമുള്ള വിവാദദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ ഉള്‍പ്പെടുത്തിയതും
ബാസിലിയാണ്. ഇത് ലോകമുസ്‌ളിം രാജ്യങ്ങളില്‍
വ്യാപാകപ്രതിഷേധത്തിനിടയാക്കിയിരുന്നു. സിനിമയ്‌ക്കെതിരായ ആക്രമങ്ങളില്‍ 20
ഓളം പേരാണ് കൊല്ലപ്പെട്ടത്.
No comments:
Post a Comment