Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്ഥാനമാനങ്ങളല്ലാ- ജനാധിപത്യമൂല്യങ്ങളാണ് പ്രധാനം, നെല്ലാലക്കല്‍ ബര്‍ക്കത്തുള്ള, അമിനി


സ്വീറ്റുനില തുല്യമായ ദ്വീപുകള്‍ നെറുക്കെടുപ്പിനൊടുവില്‍ എന്‍.സി.പി.യുടെ ഭാഗത്തേക്ക് നില്‍ക്കുകയാണെങ്കില്‍ അമിനിയില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക്  സ്വതന്ത്രരായി വിജയിച്ച ബര്‍ക്കത്തുള്ളയുടേയും മുനീറിന്റെയും നിലപാട് ജില്ലാ പഞ്ചായത്ത് ഭരണത്തിന് നിര്‍ണ്ണായകമാകും. അവസരത്തില്‍ ദ്വീപ് ന്യൂസ് പ്രതിനിധി ബര്‍ക്കത്തുള്ളയുമായി നടത്തിയ അഭിമുഖത്താന്റെ പ്രസക്ത ഭാഗങ്ങളാണ് ഇവിടെ കൊടുക്കുന്നത്.
ദ്വീപ് ന്യൂസ് പ്രതിനിധി : സ്വതന്ത്രരായി വിജയിച്ച താങ്കളുടേയും മുനീറിന്റെയും നിലപാട് ജില്ലാപഞ്ചായത്ത് ഭരണത്തില്‍ നിര്‍ണ്ണായകമാകുന്ന ഒരവസ്ത വരികയും, എന്‍.സി.പി.യുടെ ഭാഗത്ത് നിന്നും ചീഫ്കൌണ്‍സിലര്‍ സ്ഥാനം താങ്കള്‍ക്ക് വാഗ്ദാനം നല്‍കുകയും ചെയ്താല്‍ താങ്കളുടെ നിലപാട് എന്തായിരിക്കും.
ബര്‍ക്കത്തുള്ള:   ഒരു രാഷ്ട്രീയ പ്രവര്‍ത്തകനെന്നുള്ള നിലക്ക് സ്ഥാനമോഹങ്ങളല്ലാ ജനാധിപത്യമൂല്യങ്ങളാണ് പ്രധാനം. എന്‍.സി.പി.എന്നാല്‍ ഇന്ന് ജനാധിപത്യമൂല്യങ്ങളും ഡോക്ടര്‍ മുഹമ്മദ്കോയാന്റെ ആദര്‍ഷങ്ങളും കാറ്റില്‍ പറത്തി പണാധിപത്യത്തിലാണ് നിലനില്‍ക്കുന്നത്. അതിനെതിരെയുള്ള പോരാട്ടമാണ് ഞങ്ങളുടേത്, അതാണ് അവരുമായി തെറ്റിപ്പിരിയാന്‍ കാരണമായത്. ഡോക്ടറിന്റെ ആദര്‍ശം ദ്വീപില്‍ പുലരണമെന്നാണ് ഞങ്ങളുടെ താല്‍പ്പര്യം.
 ദ്വീപ് ന്യൂസ് പ്രതിനിധി:               എന്‍.സി.പി.യുടെ ഭാഗത്ത് പണം ഭരിക്കുന്നു എന്നത് താങ്കളുടെ വെറും ആരോപണമല്ലേ. അതിന് താങ്കളുടെ പക്കല്‍ എന്തെങ്കിലും വ്യക്തമായ തെളിവുണ്ടോ.
 ബര്‍ക്കത്തുള്ള : അത് ലക്ഷദ്വീപിലുള്ള എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്.
ദ്വീപ് ന്യൂസ് പ്രതിനിധി:   ലക്ഷദ്വീപ് രാഷ്ട്രീയം രൂപപ്പെട്ടിരിക്കുന്നത് കോണ്‍ഗ്രസ്സും എന്‍.സി.പി. എന്നീ രണ്ട് കൂട്ടാഴ്മകളായിട്ടാണ്. ഭാവിയില്‍ താങ്ങളുടെ രാഷ്ട്രീയ നിലപാട് എന്തായിരിക്കും.
ബര്‍ക്കത്തുള്ള : പത്ത് നാല്‍പ്പത്തഞ്ച് വര്‍ഷക്കാലം കോണ്‍ഗ്രസ്സിന്റെ എതിര്‍ ചേരിയില്‍ നിന്ന് പ്രവര്‍ത്തിച്ച ഒരു കുടുംബത്തില്‍ നിന്നുമുള്ള വ്യക്തിയാണ് ഞാന്‍. എന്നാല്‍ അമിനി യൂണിറ്റിലെ ഡോ.പൂക്കുഞ്ഞിക്കോയ അടക്കമുള്ള നേതാക്കര്‍ ഞങ്ങളെ തള്ളിപ്പറഞ്ഞപ്പോള്‍ സംരക്ഷണം തന്നത് കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ്. അത്ക്കൊണ്ട്തന്നെ ഏത് പ്രതിസന്ധി ഘട്ടത്തിലും ഞങ്ങളുടെ പിന്തുണ എന്നും കോണ്‍ഗ്രസ്സ് പാര്‍ട്ടിക്കുണ്ടാകും.
ദ്വീപ് ന്യൂസ് പ്രതിനിധി:       നിങ്ങള്‍ വരാന്‍പോകുന്ന നാളുകളില്‍ കോണ്‍ഗ്രസ്സിന് അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് പറഞ്ഞത്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ ലയിക്കുമോ അതോ സ്വതന്ത്രമായിട്ട് നില്‍ക്കുമോ.
 ബര്‍ക്കത്തുള്ള :    ഇപ്പോള്‍ സ്വതന്ത്രമായിട്ട് നില്‍ക്കാന്‍തന്നെയാണ് തീരുമാനം.
 ദ്വീപ് ന്യൂസ് പ്രതിനിധി : ലക്ഷദ്വീപിന്റെ വികസനത്തിനും ഉന്നമനത്തിനും വേണ്ടിയുള്ള                താങ്കുടെ എല്ലാ പൊതു പ്രവര്‍ത്തനങ്ങള്‍ക്കും ദ്വീപ് ന്യൂസിന്റെ എല്ലാ വിധ ആശംസകളും നേരുന്നു

ബര്‍ക്കത്തുള്ള : വളരെ നന്ദി                                                                                                 

12 comments:

Anonymous said...

ഡോ.പൂക്കുഞ്ഞിക്കോയ അടക്കമുള്ള നേതാക്കള്‍ ഞങ്ങളെ തള്ളിപ്പറഞ്ഞപ്പോള്‍ ...........എന്തിനാണ് തള്ളി പറഞ്ഞത് ?
സംരക്ഷണം തന്നത് കോണ്ഗ്രസ് പാര്ട്ടിയാണ്.വോട്ട് തന്നു വിജയിപ്പിച്ചത് ആരാണെന്നും കുടി വ്യക്തമാക്കണമായിരുന്നു.

Anonymous said...

ഡോ.പൂക്കുഞ്ഞിക്കോയ അടക്കമുള്ള നേതാക്കള്‍ ഞങ്ങളെ തള്ളിപ്പറഞ്ഞപ്പോള്‍ ...........എന്തിനാണ് തള്ളി പറഞ്ഞത് ?
സംരക്ഷണം തന്നത് കോണ്ഗ്രസ് പാര്ട്ടിയാണ്.വോട്ട് തന്നു വിജയിപ്പിച്ചത് ആരാണെന്നും കുടി വ്യക്തമാക്കണമായിരുന്നു.

Anonymous said...

Veedum Malsarikkan Seat kittathat kondanello Barkath Party mariyath, pinney enthinan sthanamanagalalla janathipathyamooliyangalan prathanam enn barkath parayunnath. Ippolano NCP paisakarudey party enn barkathin thonniyath

Anonymous said...

Ippol chekkeriya Congress party Paisakkarude partyelley. Dr.Pookunhikoyayodulla deshyam ella NCP karodum Barkath kanikkenda, Sthanaman vendathenkil Congressil thanney ninnolu

AL-SA GRAPHICS said...
This comment has been removed by the author.
Anonymous said...

NCP enathu kallan marudae party aanu.aminiyae sambandichu parayuka annenkil ncp leadermar narikalanu athinu etavum nalla udaharnam Dr ppppp koya

Anonymous said...

NCp enathu kallan marudae party aanu athinu etavum nalla udaharnam Dr pppp koya

Anonymous said...

ഡോ.പൂക്കുഞ്ഞിക്കോയയാനേ പറ്റി പറയാന്‍ ഇയാള്‍ക് നാണമുണ്ടോ. അദ്ധേഹത്തിന്റെ അനിയനെ സഹോദരെന്റെ മകളുടെ ബര്താവായി കിട്ടാത്തതിന്റെ പകയെല്ലേ ഇത്.എന്‍ സി പിയുടെ പേരില്‍ നാല് സ്ഥാനങ്ങള്‍ കിട്ടിയ കുണ്ടുംബമല്ലേ ഇയളുടെത്. എന്നിട്ട് വെറും സ്വാര്‍ത്ഥ താല്പരിയത്തിനു വേണ്ടി (പഴയ ജുമാതുപള്ളിക്ക് )ഹന്ധുല്ലയുടെ ഒപ്പം അമിനി സി എച്ച് സിയില്‍ ഇരുന്നു സ്വന്തം പാര്‍ടിയെ തള്ളി പറഞ്ഞ ആളെല്ലേ ഇയാള്‍... .ഇപ്പോള്‍ കോണ്‍ഗ്രസിന്റെ ഒട്ടു കൊണ്ടെല്ലേ ഇയാള്‍ ജയ്ചിരിക്കുന്നത്. ഇയാള്‍ക്ക് സ്വന്തം കാരിയമാല്ലാതെ എന്ത് ജനാതിപതിയ മൂല്യങ്ങളാണ് ഉള്ളത്.

Anonymous said...

Dr.koya yude adarshamoolyangal congrasintey aadarshamoolyavumayi oralpam samyamundayirunnengil Bamban eenney Congrasil chernneney....Bambantey adarsham pinthudaranam ennathu thanneyanu Barkathu member karuthiyethenkil Orikalum INCyileku povilla....Dr.Koya yude ADARSHATHINU uthama uthaharanam Dr.Koya thanney. Adarshangal avide kidakattey... Its not ADARSHAM its pakka Politrics Game.... We r the vewers of this Game...nice play....

Lakshadweep Sahithyam Pravarthaka Sangam said...

ദ്വീപ് രാഷ്ട്രീയം എന്നാണാവോ വ്യക്തി രാഷ്ട്രീയം വിട്ട് പക്വതയുള്ള അവസ്ഥയിലേക്ക് എത്തുക

Anonymous said...

Stagil vech parasyamae pranja oru kariyam barkath marann poyo.1000/- roopa koduthal ootu tharunnavaranu NCP karennu. appol Barkath ano NCP karano paisa koduth vote pedechath.vayil thonniyath onnum vilich parayaruthe mandathara maepokum

Anonymous said...

Dr.Koya yude adarshangale INC kar orikkalum support cheyyilla p ne enthinanu thangal congress kare support cheyyunath.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)