കില്‍ത്താൻ: ശ്രി.ചെറിയകൊയ, ശ്രി. ബനിസദർ, ശ്രി.പൂകൊയ, ശ്രി.നൌശാദ് എന്നിവർ ചേർന്ന് സംഘടിപ്പിക്കുന്ന 'ചങ്ങാതികൂട്ടം' ബാറ്റ്മിന്റൻ ഡബിള്‍സ് ടൂർണ്ണമെന്റിന്റെ ഉത്ഘാടനകര്‍മ്മം ചെയര്‍പപേഴ്സണ്‍ ശ്രി. ആലിമുഹമ്മദ് മാസ്റ്റര്‍ നിർവഹിച്ചു,ശ്രി. ഐ.സി.പൂകൊയ SDO, Dr.മുഹമ്മദ് ഖാന്‍, ശ്രി. ഓ.പി.സിറാജ് ഹെഡ്മാസ്റ്റർ നോര്‍ത്ത് ജെ.ബി.സ്കൂൾ, ശ്രി. ഫിറോസ് ആഷീഖ് സെക്രട്ടരി റിജിണല്‍ സ്പോര്‍ട്സ് കൗണ്‍സില്‍ കില്‍ത്താല്‍ എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.
ഉത്ഘാടന മത്സരത്തിൽ തൂഫാൻ ടിം ഫിറോസ ഓടിയോ നെ പരാജയപ്പെടുത്തി. കില്‍ത്താൻ ദ്വീപിലെ പ്രമുഖരയ 8 ടിമുകള്‍ ടുണ്ണമെന്റില്‍ പങ്കെടുക്കുനുണ്ട്. യുസുഫ് പള്ളിക്ക് സമീപം പുതുതായി നിർമ്മിച്ച് കോര്‍ട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്.മത്സങ്ങള്‍ ഈ മാസം 30 ന് സമപിക്കും.
ബാഡ്മിന്റന് ഏറെ പ്രാധാന്യം നല്‍കുന്ന ദ്വീപുകളിലൊന്നാണ് കില്‍ത്താന്‍. പല കളിക്കാര്‍ക്കും കളിക്കാന്‍ കളിസ്ഥലമില്ലാത്തത് ഈ കളിക്കുള്ള താല്‍പര്യം കുറച്ചിട്ടുണ്ട്. കളിക്കാര്‍ ഏറെ കാലമായി ആഗ്രഹിക്കുന്നതാണ് ഇവിടെ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം. സ്റ്റേഡിയത്തിനായി സര്‍ക്കാര്‍ സ്ഥലം ഏറ്റെടുക്കുകയും മുന്‍ അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.അമര്‍നാഥ് തറക്കല്ലിടുകയും ചെയ്തെങ്കിലും ഇതുവരെയായി ഇതിന്റെ പണി ആരംഭിച്ചിട്ടില്ല.ഇത് കളിക്കാരെ ഏറെ നിരാശപ്പെടുത്തുകയാണ്. പുതുതായി നിലവില്‍ വന്ന പഞ്ചായത്ത് ഇത് വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് കായക പ്രേമികള്‍.
No comments:
Post a Comment