കോഴിക്കോട്:-
ദ്വീപ് ഡയറി വെബ്സൈറ്റിന്റെ ഔദ്യോഗിക ഉത്ഘാടനം പ്രശസ്ത പാട്ടുകാരന്‍
പട്ടുറുമാല്‍ ഷമീര്‍ കോഴിക്കോട്ടില്‍ വെച്ച് നിര്‍വ്വഹിച്ചു.
വാര്‍ത്താമാധ്യമങ്ങളില്ലാത്ത ലക്ഷദ്വീപില്‍ ദ്വീപ് വാര്‍ത്തകളറിയാനുള്ള ഈ
ഉദ്യമത്തിന് തന്റെ എല്ലാവിധ ആശംസകളും ശമീര്‍ അറിയിച്ചു. ലക്ഷദ്വീപുമായി
വളരെ ചെറുപ്പത്തിലെ ഹൃദയ ബന്ധമുള്ള തനിക്ക് ദ്വീപ് ഡയറി പ്രവര്‍ത്തകര്‍
തന്ന അംഗീകാരം ഒരിക്കലും മറക്കാനാവില്ല. ലക്ഷദ്വീപ് തന്റെ സ്വന്തം നാട്
പോലെയാണെന്നും അവിടത്തെ വാര്‍ത്തകള്‍ അറിയാനുള്ള സംവീധാനം ഏറെ
പ്രശംസനീയമാണെന്നും അദ്ദേഹം ദ്വീപു ഡയറിയോട് പറഞ്ഞു.
1 comment:
sadaatnews.com
Post a Comment