സബീഹ് കില്‍ത്താന്‍- കോണ്‍ട്രാക്ട് ടീച്ചേഴ്സിന്‍റെ ശമ്പളം വര്‍ദ്ധിപ്പിച്ചത് ലക്ഷദ്വീപ് എം.പി.ഹംദുള്ളാ സഈദിന്‍റെ മാത്രം ഇടപെടല്‍ കൊണ്ടല്ല. LSA യുടെ മുന്‍ പ്രസിഡന്‍റ് ശ്രീ.ചെറിയകോയ സെക്രട്ടറി എഡൂക്കേഷനുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം Director Education, Accounts Officer, Project Director SSA തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തതിനാലാണ് ശമ്പളം വര്‍ദ്ധിപ്പിക്കാന്‍ ഡിപ്പാര്‍ട്ട്മെന്‍റ് തീരുമാനിക്കുന്നത്. ദ്വീപ് ന്യൂസില്‍ വന്ന വാര്‍ത്തയില്‍ ഇക്കാര്യം അവഗണിച്ചത് തെറ്റായിപ്പോയി. കൂടാതെ കൂടിക്കാഴ്ചയില്‍ Computer Lab Assistant (SSA) മാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കാനുമുള്ള നിര്‍ദ്ദേശവും ശ്രീ.ചെറിയകോയ മുന്നോട്ടുവെച്ചു. ഇത് പരിഗണിക്കാവുന്നതെന്ന് ഓഫീസര്‍മാര്‍ വ്യക്തമാക്കി. ദ്വീപ് ന്യൂസ് കേവലം ഒരു രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയല്ല പ്രവര്‍ത്തിക്കുന്നതെന്ന വിശ്വാസം തകര്‍ക്കപ്പെടുകയാണോ???
No comments:
Post a Comment