ശമ്പള വര്‍ദ്ധന ഇങ്ങനെയും
കേന്ദ്ര ഗവണ്മെന്റ് ജീവനക്കാര്‍ക്ക് വാര്‍ഷിക ശമ്പള വര്‍ദ്ധനവ് pay യുടെ 3% മാത്രമാണു, അതായതു 9300-34800 GP 4800 ശമ്പള സ്കെയിലിൽ ജോലി ലഭിക്കുന്ന ഒരാൾക്ക് പരമാവധി 700 രൂപ മാത്രമാണു വാർഷിക ശമ്പള വര്‍ദ്ധന
എന്നാൽ ലക്ഷദ്വിപ് അഡ്മിനിസ്ട്രേഷന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററുകളിൽ (കവരത്തി, ആന്ത്രോത്ത്, കടമത്ത്) കഴിഞ്ഞ 4 വർഷം കൊണ്ട് കോണ് ട്രാക്റ്റ് അധ്യാപകര്‍ക്ക് നൽകിയ ശമ്പള വർദ്ധന 15555, 16600, 20000, 25000 എന്നിങ്ങനെയാണുv. ഇപ്പോൾ ഒരോമാസവും 300 രൂപവീതം ശമ്പള വര്‍ദ്ധന നൽകാൻ തീരുമാനിച്ചിരിക്കുന്നു. ഇതുപ്രകാരം ഒരാൾക്ക് 3600 രൂപയോളം വാര്‍ഷിക ശമ്പള വര്‍ദ്ധനവ് ലഭിക്കും. ഇതിനു പുറമെ ഇവർക്കുള്ള താമസ സuകര്യം കവരത്തി SOB യിലും കടമത്ത്, ആന്ത്രോത്ത് ദ്വിപുകളിൽ ഗവണ്മെന്റ് ക്വാട്ടേഴ്സുകളിലും സuജന്യമാണുv.
എന്നാൽ ലക്ഷദ്വിപ് +2 ൽ ജോലിചെയ്യുന്ന കോണ് ട്രാക്റ്റ് അധ്യാപകര്‍ക്ക് 8 വര്‍ഷം കൊണ്ടുണ്ടായ ശമ്പള വര്‍ദ്ധന 5000, 6500, 7500, 10000, 15000 എന്നിങ്ങനെയാണുv. മുമ്പ് ദ്വിപിലെ അദ്ധ്യാപകര്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററുകളിൽ (കവരത്തി, ആന്ത്രോത്ത്, കടമത്ത്) ജോലി ചെയ്തിരുന്ന സമയത്ത് ഇത്തരത്തിലുള്ള ഒരു ശമ്പള വർദ്ധനയും കിട്ടിയിരുന്നില്ല എന്നവസ്തുത ഓര്‍ക്കേണ്ടതാണുv. കൂടാതെ ലക്ഷദ്വിപ് സ്കൂളുകളിലെ CIC ഒപറേറ്ററുമാര്‍ക്ക് കഴിഞ്ഞ 5 വര്‍ഷമായി നൽകുന്ന ശമ്പളം 5000 രൂപ മാറ്റമില്ലാതെ തുടരുന്നു.
ശമ്പള പരിഷ്കരണ നിയമങ്ങളെ കാറ്റിൽ പറത്തി കേന്ദ്രസര്‍ക്കാര്‍ ലക്ഷദ്വിപിനുവേണ്ടി നൽകുന്ന ഫണ്ട് കാലിക്കറ്റ് യൂണിവേഴ്സിറ്റി സെന്ററുകളിലെ കോണ് ട്രാക്റ്റ് അധ്യാപകര്‍ക്ക് തീറെഴുതിക്കൊടുക്കുന്ന ഇത്തരം ക്രമക്കേടുകൾക്കെതിരെ ശബ്ദിക്കാൻ ദ്വിപിൽ ആണുങ്ങളാരുമില്ലേ?
No comments:
Post a Comment