Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

"RGH Agatti ഭരണ മന്ദാവസ്ഥ" സര്‍വ്വ കക്ഷി യോഗം മുന്നറിയിപ്പ്‌ നല്‍കി:

അഗത്തി(23/05/2012): രാജീവ്‌ ഗാന്ധി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിനോട്‌ ആരോഗ്യ വകുപ്പ്‌ കാണിക്കുന്ന അനാസ്ഥയ്ക്കെതിരെ അഗത്തിയിലെ മുഴുവന്‍ രാഷ്ട്രീയ കക്ഷികളും ശബ്ദമുയര്‍ത്തി. ഇവിടെ എത്തിയ ആരോഗ്യ വകുപ്പ്‌ ഡയരക്റ്ററുടെ സാന്നിധ്യത്തില്‍ നടന്ന സര്‍വ്വ കക്ഷി യോഗത്തില്‍ എല്ലാവരും ഡയരക്റ്ററോട്‌ തങ്ങളുടെ പ്രതിഷേധം അറിയിച്ചു.
ഹോസ്പിറ്റലില്‍ മരുന്ന്‌ എത്തിക്കാത്തത്‌ മന:പ്പൂര്‍വ്വമാണെന്ന്‌ ഇവര്‍ ആരോപിച്ചു. അതിന്‌ തെളിവായി അറേബ്യന്‍ സീ കപ്പലില്‍ എത്തിയ "RGH Agatti"എന്ന്‌ രേഖപ്പെടുത്തിയ മരുന്ന്‌ ബോക്സ്‌ അഗത്തിയില്‍ ഇറക്കാതെ കവരത്തിയിലേക്ക്‌ കൊണ്ട്‌ പോയത്‌ ചൂണ്ടിക്കാട്ടി.
കൂടാതെ അമൃത സ്റ്റാഫിനെതിരെയും ഇവര്‍ പരാതി ബോധിപ്പിച്ചു. ഇവിടെ ജോലി ചെയ്യുന്ന ശസ്ത്രക്രിയ വിദഗ്ദ്ധന്‍ (സര്‍ജ്ജന്‍) ഒരു മാസം ലീവില്‍ പോയിട്ടും ഹാജര്‍ പട്ടികയില്‍ അയാള്‍ ഹാജര്‍ രേഖപ്പെടുത്തിയത്‌ ചൂണ്ടിക്കാട്ടി.
കൂടാതെ കാലാവധി കഴിഞ്ഞ മരുന്നുകള്‍ സൂക്ഷിച്ചതിന്‌ അഗത്തി ചുമതലയുള്ള അമൃത സ്റ്റാഫ്‌ (മാനേജര്‍) എതിരെ അയാളെ മുന്നില്‍ നിര്‍ത്തി ഡയരക്റ്ററോട്‌ പരാധി ബോധിപ്പിച്ചു.

എന്നാല്‍ ഒന്നിനും വേണ്ട ശിക്ഷാ നടപടികള്‍ വകുപ്പ്‌ മേധാവി സ്വീകരിച്ചില്ല. ഇനി അങ്ങനെയുണ്ടാവില്ല എന്ന തണുപ്പന്‍ മറുപടിയാണ്‌ അദ്ദേഹം നല്‍കിയത്‌. ഒരാഴ്ച്ചക്കകം ആശുപത്രി പ്രവര്‍ത്തനങ്ങള്‍ സാധാരണ പോലെയായില്ലെങ്കില്‍ മറ്റുനടപടികള്‍ക്കായി തങ്ങള്‍ കടക്കുമെന്ന്‌ സര്‍വ്വകക്ഷി യോഗത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഡയരക്റ്റര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കി.

അഗത്തിയിലെ രോഗികളുടെ കഷ്ടപ്പാടുകള്‍ ഏതാനും ദിവസങ്ങള്‍ മുമ്പ്‌ ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു.


1 comment:

Abdulnazar said...

very good movement
congrats all party leaders

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)