കില്‍ത്താന്‍(27.5.12): പഠിപ്പിക്കാന്‍ അധ്യാപകരില്ലാത്ത കാരണം പറഞ്ഞ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സമരത്തില്‍. ഇന്ന് NSUI യാണ് സമരത്തിന് ആഹ്വാനം ചെയ്തത്. ഇന്നലെ LSA യാണ് സമരം നടത്തിയത്. +2 അധ്യാപകരുടെ അഭാവമാണ് തങ്ങള്‍ സമരത്തിന് മുതിര്‍ന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സയന്‍സ് വിഷയത്തിലെ ഒരു ടീച്ചറെ വര്‍ക്ക് അറേഞ്ച്മെന്‍റില്‍ കവരത്തിയില്‍ നിര്‍ത്തി. മൂന്ന് ടീച്ചേഴ്സ് നീണ്ട ലീവില്‍ പ്രവേശിച്ചിരിക്കുന്നു- എന്നിവയാണ് വിദ്യാര്‍ത്ഥികള്‍ പ്രധാനമായും എടുത്ത് കാണിക്കുന്ന പ്രശ്നങ്ങള്‍. കൂടാതെ ചെത്ത്ലാത്തിലേക്ക് ട്രാന്‍ഡസ്ഫര്‍ ചെയ്ത. AHM ന് പകരക്കാരനായി ആരേയും നിയമിച്ചിട്ടുമില്ല.
No comments:
Post a Comment