Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഒരു രണ്ട്‌ രണ്ട്‌, ഈ രണ്ട്‌ ന്നാല്‌...

പ്പ പോയപ്പോള്‍ ആദ്യം ഒന്ന്‌ വിങ്ങി... പിന്നെ സര്‍വ്വ ശബ്ദങ്ങളുമിട്ട്‌ ആഞ്ഞ്‌ കരഞ്ഞു... ടീച്ചര്‍ കൈയില്‍ വെച്ചു തന്ന മിഠായിയുടെ രുചി വായിലെത്തിയപ്പോള്‍ സങ്കടം പകുതി മാറി...


മറ്റൊരു മൂലയില്‍ ഒരു വിരുതന്‍ ടീച്ചറുടെ കസേര തന്‍റെ "സിംഹാസന"മാക്കി മാറ്റി കഴിഞ്ഞിരുന്നു...


പിന്നെ ഒരു കൂട്ടം സ്കൂളിലേക്കായി ഉമ്മ മാറ്റി വെച്ച പുത്തന്‍ മിടിയുടെയും തലയില്‍ ചൂടിയ പൂമൊട്ടിന്‍റെയും ഭംഗി കൂട്ടുകാരികള്‍ക്ക്‌ കാണിക്കുന്ന തിരക്കില്‍...


വേറൊരു കൂട്ടം തന്‍റെ സുഹൃത്തിന്‍റെ അടുത്ത സീറ്റ്‌ കിട്ടാന്‍ മല്ലിടുന്നു, പിന്നെയൊരു കൂട്ടത്തിന്‌ ഒന്നാം ബെഞ്ചില്‍ തന്നെ ഇരിക്കണം..


കുറെ വില്ലന്‍മ്മാര്‍ ഇമ്മിണി പാവങ്ങളെ പേടിപ്പിക്കുന്നു... ടീച്ചര്‍ കണ്ണുരുട്ടിയപ്പോള്‍ പാവമായി... എന്നാലും അന്തരീക്ഷം ശബ്ദമയം..


ഒരു കുട്ടിയെ പോലും അടങ്ങാത്ത ഉമ്മക്ക്‌ അറിയോ പാവം ടീച്ചറുടെ അവസ്ഥ. ടീച്ചര്‍ പിന്നെ ഒരടവെടുത്തു,


"നല്ല കുട്ടികള്‍ കൈ കെട്ടി അടങ്ങി ഇരിക്കുക".


ഹൊ! ക്ലാസില്‍ ചീത്ത കുട്ടികള്‍ ആരും ഇല്ല! എല്ലാവരും കൈകെട്ടി അടങ്ങിയിരിക്കുന്നു.


ദാ അപ്പോള്‍ വേറൊരു കംപ്ലെയിന്‍റ്‌, "ടീച്ചര്‍ ഹമീദ്‌ സംസാരിക്കുന്നു, ഓന്‍ ചീത്ത കുട്ടിയാ.........."
പിന്നെ ടീച്ചറുടെ ഈണത്തിലുള്ള വരികള്‍ മൂളി പാഠങ്ങള്‍ പഠിച്ച്‌ തുടങ്ങി..
-------------------------
മുകളില്‍ വര്‍ണിച്ച സീനുകള്‍ വിവിധ ദ്വീപുകളിലെ ഒന്നാം ക്ലാസുകളില്‍ എത്തിയ കൊച്ചു മിടുക്കന്‍മ്മാരുടേയും മിടുക്കികളുടേയും ക്ലാസ്‌ റൂമില്‍ നിന്നുമാണ്‌.സ്കൂളുകള്‍ പ്രവേശനോത്സവങ്ങള്‍ കൊണ്ട്‌ ആരംഭിക്കുകയും അധ്യന വര്‍ഷം "മികവോത്സവം" കൊണ്ട്‌ അവസാനിപ്പിക്കുകയും ചെയ്യണമെന്നുള്ള നിര്‍ദ്ദേശം ലക്ഷദ്വീപ്‌ SSA സ്റ്റേറ്റ്‌ പ്രൊജക്റ്റ്‌ മേധാവിയും ചീഫ്‌ എക്സികുട്ടീവ്‌ ഓഫീസറുമായ തിരുനാവുകറസു ഉത്തരവിറക്കിയിരുന്നു. ഇതിന്‍റെ റിപ്പോര്‍ട്ട്‌ എത്തിക്കാന്‍ എല്ലാ ദ്വീപുകളിലേയും സ്കൂള്‍ പ്രിന്‍സിപ്പാള്‍മാര്‍ക്കാണ്‌ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്‌.
പുതിയ അന്തരീക്ഷത്തിലേക്ക്‌ വരുന്ന കുട്ടികള്‍ക്ക്‌ സൌഹൃദ അന്തരീക്ഷം സൃഷ്ടിക്കാനാണ്‌ പ്രവേശനോത്സവം നടത്തുന്നത്‌. നഴ്സറി സ്കൂളുകള്‍ക്ക്‌ 1500 രൂപയും
ക്ലാസ്‌ 1 ഉള്ള ജൂനിയര്‍ ബേസിക്‌ സ്കൂളുകള്‍ക്ക്‌ 2000 രൂപയും ഇതിനായി അനുവദിച്ചു.നന്ദി:
ചിത്രങ്ങള്‍: അമിനി ദ്വീപ് JB സ്കൂള്‍(South) ബ്ലോഗ്‌

: agam agatti

2 comments:

jiyad hussain said...

nalleyude vagdanangal

jiyad hussain said...

nalleyude vagdanangal

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)