ദ്വീപുകാര്‍ക്ക് യാത്ര ചെയ്യാന്‍ ID കാര്‍ഡ് ഈ മാസം ഒന്നാം തിയതിമുതല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണല്ലോ. ദ്വീപില്‍ നിന്ന് കയറുന്ന സമയത്താണ് ഡ്യൂട്ടീ പോലീസ് ഇത് മിക്കവാറും ചെക്ക് ചെയ്യുന്നത്. പക്ഷെ കൊച്ചിയില്‍ നിന്ന് യാത്ര ചെയ്യുമ്പോള്‍ ഡ്യൂട്ടീപോലീസ് ഇത് ചോദിക്കുന്നു പോലുമില്ല!!. എന്തിനാണാവോ ഇത് നടപ്പിലാക്കിയതെന്നാണ് പലരുടേയും ചോദ്യം.
കപ്പല്‍ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യാതെ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാകുന്നവരെ കണ്ടെത്താനും അത്തരം പ്രവണത ഇല്ലാതാക്കാനുമാണ് ഇത് തുടങ്ങിയതെന്ന് ചിലര്‍ പറഞ്ഞുപരത്തി. എന്നാല്‍ മറ്റുള്ളവരുടെ ടിക്കറ്റുമായി ഒരാള്‍ക്ക് യാത്ര ചെയ്യാന്‍ പാടില്ലാത്തതും ഇത് മൂലം അതിനൊരു പരിഹാരമാകുമെന്ന് മറ്റു ചിലര്‍. എന്തായാലും ഈ രണ്ട് കാര്യങ്ങളും ഇപ്പോള്‍ അനധികൃതമായി നടക്കുന്നുണ്ടെന്ന് തീര്‍ച്ച.
നമ്മുടെ കളക്ടറും എം.പി.ഹംദുള്ളാ സഈദും കണ്ടുമുട്ടിയപ്പോള്‍ ID കാര്‍ഡ് നിര്‍ബന്ധമാക്കിയതിനെക്കുറിച്ച് ആരാഞ്ഞു. CDC നല്കിയ മറുപടി ദ്വീപില്‍ നിന്ന് ഈയിടെ സൊമാല്യക്കാര്യ പിടുകൂടി എന്നതാണ്. അതിനാലാണ് ID കാര്‍ഡ് നിര്‍ബന്ധമാക്കിയത്.
ഏതായാലും ID കാര്‍ഡ് നിര്‍ബന്ധമാക്കിയതിന് പിന്നിലെ കാരണം നമുക്ക് കണ്ടെത്തേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ ഇത് കുറ്റമറ്റരീതിയില്‍ നടപ്പിലാക്കേണ്ടിയിരിക്കുന്നു.
ദ്വീപ് ന്യൂസിന്റെ അഭിപ്രായം-ID കാര്‍ഡ് എല്ലാവര്ക്കും നിര്‍ബന്ധമാക്കുന്നതിനോടൊപ്പം ഓരോ ദ്വീപുകാരനും യാത്ര ചെയ്യാനായി ഒരു പ്രത്യേക ID കാര്‍ഡ് നല്‍കുകയും അതില്‍ (ഓരോ ദ്വീപിനായി) ഓരോരുത്തര്‍ക്കും പ്രത്യേകം നമ്പര്‍ നല്‍കുകയും ചെയ്യുക. ഇവ പൂര്‍ത്തിയായാല്‍ ടിക്കറ്റ് സോഫ്റ്റ്വെയറില് ഫീഡ് ചെയ്യുകയും പിന്നീട് ടിക്കറ്റിനായി എത്തുന്ന യാത്രക്കാരുടെ ID No എന്റര്‍ ചെയ്യുന്നതോടെ അവരുടടെ പേര് വിവരങ്ങള്‍ സ്ക്രീനില്‍ തെളിയുന്നതാണ്. ഇനി ഒരു കപ്പല്‍ പോര്‍ട്ട് വിട്ടശേഷം പാസഞ്ചര്‍ ലിസ്റ്റ് പരിശോധിക്കുകയും ടിക്കറ്റടുത്തിട്ടും യാത്രക്കെത്താത്ത യാത്രക്കാരന്റെ ID No. സോഫ്റ്റ് വയറില്‍ ഫീഡ് ചെയ്യുന്നതോടെ ടിക്കറ്റ് ക്യാന്സില് ചെയ്യാത്ത വ്യക്തിയെ ഏത് പോര്‍ട്ടില്‍ നിന്നും കണ്ടുപിടിക്കാന്‍ സാധിക്കുകയും ഇവര്‍ക്ക് പണിഷ്മെന്റ് നല്‍കുകയും ചെയ്യാം. (നിങ്ങളുടെ അഭിപ്രായം ഞങ്ങളെ അറിയിക്കുക).
4 comments:
dweepnewsintea abiprayam nallathaaaaa
This opinion is better than the prest condition so i join with u
khan agx
ID കാര്‍ഡ് നല്ലതാ. അപഹാസ്യമല്ലാത്തരിതിയില് , കളങ്കമറ്റ രിതിയില്‍ ഭാവിയില്‍ നമുക്ക് പ്രതിക്ഷിക്കാം.
Dweepil Ninnum Aduthu Somaliyakkare Pidikoodiyathinu Dweepil Ellavarum Theevravadikal Ano ? Dweep Newsinte Abiprayathod yojikkunnu
Post a Comment