Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ക്രോയ്‌സോണ്‍ കുതിക്കുന്നു, ലോകം 'കൈക്കുമ്പിളി'ലേക്ക്

പാരീസ്:കൈയും കാലുമില്ലെന്നത് ചരിത്ര നേട്ടം കൈക്കലാക്കുന്നതിനു തടസ്സമല്ലെന്നു തെളിയിക്കുകയാണ് ഫിലിപ്പെ ക്രോയ്‌സോണ്‍ എന്ന ഫ്രഞ്ചുകാരന്‍. മരണത്തിന്റെ വക്കില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഇദ്ദേഹം ലോകം നീന്തിക്കയറാനുള്ള ഒരുക്കത്തിലാണ്.

അഞ്ചു ഭൂഖണ്ഡങ്ങള്‍ക്കിടയിലുള്ള മഹാസമുദ്രം കൃത്രിമ കൈകാലുകള്‍ ഉപയോഗിച്ച് നീന്തിക്കയറുന്ന ആദ്യ വ്യക്തിയെന്ന നേട്ടം സ്വന്തമാക്കുകയാണ് ഈ 48-കാരന്റെ ലക്ഷ്യം. മഹാസാഗരങ്ങള്‍ കീഴടക്കുന്നതിന്റെ ആദ്യഘട്ടം ക്രോയ്‌സോണ്‍ വ്യാഴാഴ്ച പിന്നിട്ടു. പാപ്പുവാന്യൂഗിനിയില്‍ നിന്നും ഇന്‍ഡൊനീഷ്യയിലേക്ക് നീന്തിക്കയറിയാണ് ക്രോയ്‌സോണ്‍ പ്രയാണം ആരംഭിച്ചത്. ഏഴര മണിക്കൂറെടുത്ത നീന്തലില്‍ ക്രോയ്‌സോണിനെ ദീര്‍ഘദൂര നീന്തല്‍ താരമായ അര്‍നോഡ് ഛാസേരി അനുഗമിച്ചു.

ഉരുക്കുസാധനനിര്‍മാണ മേഖലയില്‍ ജോലി ചെയ്യവേ 1994- ലാണ് ക്രോയ്‌സോണിന്റെ ജീവിതഗതി മാറ്റിയ ദുര്‍ഗതി ഉണ്ടായത്. ടി.വി.യുടെ ആന്‍റിന ശരിയാക്കുന്നതിനായി ഇരുമ്പു കോണി ഉപയോഗിച്ച് മേല്‍ക്കൂരയില്‍ കയറിയതായിരുന്നു. ശക്തമായ വൈദ്യുതാഘമേറ്റ് അദ്ദേഹം തെറിച്ചുവീണു. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും ഇരുകൈകളും കാലുകളും മുറിച്ചു നീക്കേണ്ടിവന്നു.

ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ ഒരു ഇംഗ്ലീഷുകാരി ഇംഗ്ലീഷ് ചാനല്‍ നീന്തിക്കടക്കുന്നതിന്റെ ഡോക്യുമെന്‍ററി കണ്ടതാണ് അഞ്ചു ഭൂഖണ്ഡങ്ങള്‍ക്കിടയിലൂടെ നീന്തണമെന്ന ആഗ്രഹത്തിനു വഴിയൊരുക്കിയതെന്ന് ക്രോയ്‌സോണ്‍ പറഞ്ഞു. 2010-ല്‍ അദ്ദേഹം ഫ്രാന്‍സില്‍ നിന്ന് ഇംഗ്ലണ്ടിലേക്കുള്ള 34 കിലോമീറ്റര്‍ ദൂരം നീന്തിക്കയറി. കൈയും കാലുമില്ലാതെ ഈ നേട്ടം കൈവരിക്കുന്ന ആദ്യയാളെന്ന ബഹുമതി കരസ്ഥമാക്കി.

ഇന്‍ഡൊനീഷ്യയിലേക്കുള്ള നീന്തലായിരുന്നു അടുത്ത പദ്ധതി. തീരത്ത് പ്രവേശിക്കുന്നതിന് ഇന്‍ഡൊനീഷ്യന്‍ അധികൃതരില്‍ നിന്നും അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് ആദ്യം നീന്തല്‍ മാറ്റിവെക്കേണ്ടി വന്നിരുന്നു. ബുധനാഴ്ചയാണ് അനുമതി ലഭിച്ചത്.വളരെ ബുദ്ധിമുട്ടേറിയതായിരുന്നു ആദ്യഘട്ടമെന്ന് ഇന്‍ഡൊനീഷ്യന്‍ തീരത്ത് നീന്തിക്കയറിയശേഷം ക്രോയ്‌സോണ്‍ പറഞ്ഞു. ഒഴുക്കിനെതിരെ നീന്തേണ്ടി വന്നതിനാല്‍ പ്രതീക്ഷിച്ചതിലും ഒന്നരമണിക്കൂര്‍ അധികം എടുക്കേണ്ടി വന്നു. സ്രാവുകളോ ജെല്ലിഫിഷുകളോ എതിരെ വരാത്തത് അനുഗ്രഹമായി. എന്നാല്‍ സെറ്റ് താംപ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് തന്നോടൊത്ത് നീന്തിയത് ആഹ്ലാദഭരിതനാക്കിയെന്ന് ക്രോയ്‌സോണ്‍ ട്വിറ്ററിലെഴുതി.

ജൂണില്‍ ജോര്‍ദാനില്‍ നിന്നും ഈജിപ്ഷ്യന്‍ കരയിലേക്കും (ഏഷ്യ-ആഫ്രിക്ക) ജൂലായില്‍ ജിബ്രാള്‍ട്ടറില്‍ നിന്നും മൊറോക്കയിലേക്കും (ആഫ്രിക്ക-യൂറോപ്പ്)ആഗസ്തില്‍ അലാസ്‌കയില്‍ നിന്നും റഷ്യയിലേക്കും നീന്താനുള്ള തയ്യാറെടുപ്പിലാണ് ക്രോയ്‌സോണ്‍.   

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)