കില്‍ത്താന്‍(18.5.12):- മൃഗസംരക്ഷണ വിഭാഗത്തിന്‍റെ ഹാച്ചറിയില്‍ നിന്നും ഇന്ന് വിരിയുന്ന കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ കൃഷിക്കാര്‍ എത്തി. നല്ലയിനം 6000 ത്തോളം മുട്ടകളായിരുന്നു വിരിയിക്കാനായി കഴിഞ്ഞ 26 ന് ഇവിടത്തെ ഹാച്ചറിയില്‍ വെച്ചത്. ഏറെ പ്രതീക്ഷയോടെയായിരുന്നു കൃഷിക്കാര്‍ കോഴിക്കുഞ്ഞുങ്ങളെ വാങ്ങാന്‍ എത്തിയത്. എന്നാല്‍ ഹാച്ചറി തുറന്നപ്പോള്‍ ഞട്ടിപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 4500 റോളം കുഞ്ഞുങ്ങളും ചത്തിരിക്കുന്നു !!!. ജീവനക്കാരുടെ അനാസ്ഥയാണിതിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. 21 ദിവസമാണ് മുട്ട വിരിയിക്കാന്‍ എടുക്കുന്ന ദിവസം. എന്നാല്‍ ദിസവം കൂടിപ്പോയതാണ് ഇതിന് കാരണമായി നാട്ടുകാര്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞത്. മോട്ടര്‍ കേടായതാണ് കുഞ്ഞുങ്ങള്‍ ചത്തൊടുങ്ങാന്‍ കാരണമായതെന്ന് ജീവനക്കാരും.
2 comments:
ithum jeevanullathu thanneyalle...............!!!!
enthoru kruratha
Post a Comment