Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അഗത്തിയില്‍ രോഗികള്‍ക്കും യാത്രക്കാര്‍ക്കും ദുരിത യാത്ര:

അഗത്തി(19/05/2012): ഇന്ന്‌ അറേബ്യന്‍ സീ യാത്രാ കപ്പലില്‍ നിന്നും ഇറങ്ങിയ യാത്രക്കാര്‍ക്കും രോഗികകള്‍ക്കും ഈസ്റ്റേണ്‍ ജെട്ടിയില്‍ നിന്നും കര വരെ പൊരിവെയിലത്ത്‌ കാല്‍ നട ശരണം. ഇവരെ ഇറക്കാന്‍ വന്ന ബന്ധുക്കളെയും അകമ്പടിയായി വന്ന വാഹനങ്ങളേയും ജെട്ടിയില്‍ പ്രവേശിപ്പിക്കാത്തത്‌ ഒരുവേള ഇവിടെ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കയറാന്‍ വന്ന യാത്രക്കാരുടെയും ബന്ധുക്കളുടേയും കനത്ത പ്രതിഷേധം ഉന്തും തള്ളിലും കലാശിച്ചു. അതോടെ ഡ്യൂട്ടി പോലീസിന്‌ ഗേറ്റ്‌ തുറക്കേണ്ടി വന്നു.

ഈ പ്രശ്നത്തെക്കുറിച്ച്‌ മാധ്യമ പ്രതിനിധികള്‍ അന്വേഷിച്ചപ്പോള്‍ പോര്‍ട്ടില്‍ നിന്നുള്ള ഉത്തരവാണെന്നാണ്‌ പോലിസിന്‍റെ പ്രതികരണം. പോര്‍ട്ടില്‍ ചോദിച്ചപ്പോള്‍ അങ്ങനെയൊരു ഉത്തരവ്‌ തങ്ങള്‍ നല്‍കിയിട്ടില്ല എന്ന മറുപടി കിട്ടി. പല ദ്വീപുകളിലും പോര്‍ട്ട്‌ പരിസരത്ത്‌ പോലീസിനെതിരെ ഇത്തരം പ്രതിഷേധങ്ങള്‍ രൂക്ഷമാവുകയാണ്‌. രണ്ട്‌ ദിവസം മുമ്പ്‌ കവരത്തി പോര്‍ട്ടില്‍ കയറാന്‍ വന്ന ഒരാളും പോലീസും തമ്മില്‍ കയ്യാങ്കളിയില്‍ കാര്യങ്ങള്‍ എത്തി. പോലിസുകാരനും ഇയാള്‍ക്കും നിസാരമായ പരിക്കുകളോടെ ആശുപത്രിയില്‍ അഡ്മിറ്റ്‌ ചെയ്തിരുന്നു.

ഇങ്ങനെയാണ്‌ കാര്യങ്ങളുടെ നടത്തിപ്പെങ്കില്‍ ജനങ്ങള്‍ നിയമത്തിനെതിരാവുകയും നിയമം ലംഘിക്കാന്‍ ഒരു പൊതു വികാരം ഉണ്ടാവുകയും ചെയ്യും അതിനാല്‍ ഇത്തരം ഏകപക്ഷീയ നടപടിയില്‍ നിന്നും അധികാരികള്‍ പിന്‍മാറണം. ജെട്ടിയിലെ തിരക്കും അനധികൃത യാത്രയും തടയാന്‍ പോലീസും പോര്‍ട്ടും മറ്റു നടപടികള്‍ സ്വീകരിക്കണം. വാഹനങ്ങളെ കയറ്റാന്‍ സമ്മതിക്കുന്നില്ലെങ്കില്‍ കൊച്ചിയിലെ മാതൃകയില്‍ പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ബസുകളെ ജെട്ടിയില്‍ സര്‍വീസ്‌ ഏല്‍പ്പിക്കണം.

--------------------------------------------------
(സംയുക്ത റിപ്പോര്‍ട്ടര്‍ (ദ്വീപ്‌ന്യൂസ്‌, ഐലന്‍ട്‌ എക്സ്‌ പ്രസ്‌)).

1 comment:

Anonymous said...

ജെട്ടി പ്രവേശനം പൊലീസിന്‍റെ അനാവശ്യ കുത്തകയാക്കിയിരിക്കുകയാണ് പല ദ്വീപിലും . ഈ റിപ്പോര്‍ട്ട് പൊലീസ്ഏമാന്മാരുടെ കണ്ണ്‍ തുറപ്പിക്കട്ടെ!!!!!!

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)