Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

അത്ഭുത നിയമങ്ങള്‍- വായനക്കാരുടെ പ്രതികരണങ്ങള്‍

Mubeen കില്‍ത്താന്‍- പെട്രോള്‍ വാങ്ങാന്‍ വണ്ടിയുമായി സൊസൈറ്റിയില്‍ വരണമെന്ന നിയമത്തോട് ഞാന്‍ യോജിക്കുന്നു. കാരണം ഇത് ഒരു പരിധി വരെ അനധികൃത പെട്രോള്‍ വാങ്ങലിന് വിലങ്ങുതടിയാകും. കൂടാതെ ഓരോ മാസവും വിറ്റഴിഞ്ഞ പെട്രോളിന്‍റെ കണക്ക് രജിസ്ട്രാളിന് ബോധിപ്പിക്കുകയും വേണം. ചില നിയമങ്ങള്‍ നമുക്ക് ബുദ്ധിമുട്ടാകുന്നുണ്ടെങ്കിലും അത് മറ്റൊരു വിധത്തില്‍ ഏറെ ഗുണം ചെയ്യും. RTI (Right to Information Act) പോലുള്ള നിയമങ്ങള്‍ ഉപയോഗിച്ച് സാധാരണക്കാര്‍ക്ക് ഏത് സര്‍ക്കാര്‍ ഉദ്യോഗസ്ഥനേയും നിയന്തരിക്കാമെന്നിരിക്കേ നാം എന്തിന് ഇത്തരം നിയമങ്ങള്‍ ഇത്പോലുള്ള കാര്യങ്ങള്‍ക്ക് ഉപയോഗിക്കുന്നില്ല. 
 ABDUL BARI അഗത്തി- ലക്ഷദ്വീപിലെ എല്ലാ ഡിപാര്‍ട്ട് മെന്‍റുകളിലും അവരവര്‍ ക്ക് ഇഷ്ടമുള്ളത്പോലെ  നിയമം മാറ്റിമറിക്കുന്ന ഒരൂ സ്ഥിതിവിശേഷമാണ് കണ്ടുവരുന്നത്. ലക്ഷദ്വീപ് ഭരണകുടതി ന്റെ അലസത തുറന്നു കാട്ടുന്ന ലക്ഷദ്വീപിലെ ഒരെ ഒരൂ മാധ്യമം ദ്വീപ് ന്യൂസ് മാത്രമാണ്. ദ്വിപ് ജനങ്ങളുടെ പിന്‍ തുണ എന്നും ഇ മാധ്യമത്തിന്- ഉണ്ടാകും. 
Abdul Gafoor A.M. അഗത്തി-വളരെ കൌതുകം തോന്നിയ വാര്‍ത്തയാണ്‌ ഇത്‌. നമ്മള്‍ ബീഹാറിലോ മറ്റോ ആണോ എന്നും ഒരുവേള തോന്നിപ്പോയി. ഏതായാലും നമ്മുടെ ഉമ്മമാര്‍ സ്റ്റൌവുമായി പൊതുവിതരണ കേന്ദ്രത്തിലേക്ക്‌ പോകാന്‍ അനുവദിക്കാതെ യുവാക്കള്‍ രംഗത്തേക്ക്‌ വരുമെന്ന്‌ പ്രതീക്ഷിക്കുന്നു. ദ്വീപ്‌ ന്യൂസിനും അണിയറ വാസികള്‍ക്കും അഭിനന്ദനങ്ങള്‍:


1 comment:

mik said...

നിയമങ്ങള്‍ നാട്ടുകാരുടെ സുരക്ഷയ്ക്കും സൗകര്യത്തിനും വേണ്ടിയാവണം.

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)