Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഇമാം ബൂസൂരി ഫൌണ്ടേഷന്റെ ബുര്‍ദ്ദാ സംഘത്തിന് സ്വീകരണം നല്‍കി


കവരത്തി(14.2.12): എസ്.എസ്.എഫ് സംഘടിപ്പിച്ച ഒരുകോടി സ്വലാത്തിന്റെ ദുആ സമ്മേളന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സയ്യിദ് മുഹമ്മദ് സുഹൈല്‍ അസ്സഖാഫ് മടക്കര, കേരളാ മലബാര്‍ ഇസ്ളാമിക് ഓണ്‍ലൈന്‍ ക്ളാസ്സ്റൂമിന്റെ വര്‍ക്കിങ്ങ് ചയര്‍മാന്‍ ഹാഫിസ് സ്വാദിഖ് മിസ്ബാഹി കൊല്ലം, അഹമദ് നബീല്‍ ബാംഗ്ളൂര്‍, മറ്റ് അതിഥികള്‍ക്കും പുതിയടം സ്വലാത്ത് നഗറിലെ ജാമിഅ ഖാസിമിയ്യ കാമ്പസില്‍വെച്ച് വിപുലമായ സ്വീകരണംനല്‍കി. ഖാസിം വലിയ്യുള്ളാഹിയുടെ നാമദേയത്തില്‍ സ്ഥാപിതമായ സ്ഥാപനം തികച്ചും ഒരാത്മീയ ചൈതന്യം നിലനിര്‍ത്തുന്നതായും ഇതൊരു ജനപങ്കാളിത്തമുള്ള സ്ഥാപനമായി വളരുമെന്നും ഈ ഒരുകൂട്ടായ്മയില്‍ എല്ലാവരും പങ്കാളികളാകണമെന്നും സയ്യിദ് സുഹൈല്‍ അസ്സഖാഫ് സ്വീകരണ പ്രസംഗത്തില്‍ പറഞ്ഞു. ഒരുസ്ഥാപനം നടത്തിക്കൊണ്ട്പോകുന്നതിന്റെ പ്രതിസന്ധി പലര്‍ക്കും അിറയില്ല. സ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ആളെന്ന നിലക്ക് അതിന്റെ പ്രയാസങ്ങളും ബാധ്യതകളും അറിയാവുന്നതുകൊണ്ട് നിങ്ങളെല്ലാവരും അത് മനസ്സിലാക്കി സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ പങ്കാളികളാകണമെന്ന് സാദിഖ് മിസ്ബാഹി തന്റെ പ്രസംഗത്തില്‍ ഓര്‍മ്മപ്പെടുത്തി. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)