ലക്ഷദ്വീപ്(01.11.2011)- അറക്കലും ചിറക്കലും ടിപ്പുവും പറങ്കിയും ബെള്ളക്കാരും കയറിയിറങ്ങിയ നമ്മുടെ മണ്ണിന് ഒരുപാട് കഥകള്‍ പറയാനുണ്ടാവും.....
1956 നവംബര്‍ ഒന്നിന് ലക്ഷം ദ്വീപുകള്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റായി. ഇന്നേക്ക് 55 വര്‍ഷം...
ഒരു ഫ്ളാഷ് ബാക്ക്...
ബി.സി-1500- ദ്വീപില്‍ ജനവാസ മാരംഭിച്ചെന്ന് പറയപ്പെടുന്നു.
എ.ഡി-6-ആമ് നൂറ്റാണ്ട്- ചിറക്കല്‍ രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
664- ഹസ്രത്ത് ഉബൈദുളളാ(റ) അമേനിയില്‍ എത്തി
12-ആമ് നൂറ്റാണ്ട്- കോലത്തിരി രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
1310- മാര്‍ക്കോപോളോ എന്ന സഞ്ചാരി മിനിക്കോയില്‍.
1342- ഇബ്ന് ബത്തൂത്ത എന്ന സഞ്ചാരി മിനിക്കോയില്‍.
1500- കണ്ണൂര്‍ രാജാവ് അബൂബക്കര്‍ എന്നയാള്‍ മുഖേന ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമേനിയില്‍ പോര്‍ച്ചുഗീസുകാരെ കൊന്നൊടുക്കി (പാമ്പിന്‍ പളളി സംഭവം)
1501- പാമ്പിന്‍ പളളി സംഭവത്തിന്റെ പ്രതികാരമായി അമിനി ഖാളി അടക്കം 600 ഓളം ആളുകളെ പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തി.
1502- പോര്‍ച്ചുഗീസുകാര്‍ അമിനി ദ്വീപ് പിടിച്ചെടുത്തു.
16 -ആമ് നൂറ്റാണ്ട്- ദ്വീപുകള്‍ കണ്ണൂര്‍ ആലിരാജയുടെ ഭരണത്തിന്‍ കീഴില്‍
1654- മുഹമ്മദ് ഖാസിം (റ) കവരത്തിയില്‍ എത്തി.
1700- മിനിക്കോയി ദ്വീപ് ലക്ഷദ്വീപിനോട് കൂട്ടിച്ചേര്‍ത്തു.
1787- വടക്കന്‍ ദ്വീപുകള്‍ ടിപ്പുവിന്റെ അധീനതയിലായി.
1798- കില്‍ത്താന്‍ ദ്വീപിന്റെ ചരിത്ര പുരുഷന്‍ അഹ്മദ് നഹ്ശ ബന്ദി(റ) ജനിച്ചു.
1799- ദ്വീപുകള്‍ മംഗലാപുരം കളക്ടറുടെ അധീനതയിലായി.
1800- അറക്കല്‍ രാജവംശം ദ്വീപുഭരണം ഏറ്റെടുത്തു.
1835- റോബിന്‍സണ്‍ ബിത്ര ദ്വീപ് സന്തര്‍ശിച്ചു.
1842- അമേനി ദ്വീപ് ആസ്ഥാനമാക്കിയുളള മനേഗാര്‍ ഭരണം നിലവില്‍ വന്നു.
1848- കല്‍പേനി, അഗത്തി, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ നാശം വിതച്ച കൊടുങ്കാറ്റ്.
1863- മോറിസ് കില്‍ത്താന്‍ സന്തര്‍ശിച്ചു.
1873- ദ്വീപിലെ പ്രഥമ സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1874- ദ്വീപിലെ പ്രഥമ ഡിസ്പെന്‍സറി അമിനിയില്‍ ആരംഭിച്ചു.
1875- അറക്കല്‍ ബീവിയുടെ കൈയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി.
1904- ആദ്യ ഗവ.സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1905- ദ്വീപുകള്‍ മദ്രാസ് ഗവ.ന്റെ കീഴിലായി.
1911- കില്‍ത്താനില്‍ സ്കൂള്‍ ആരംഭിച്ചു.
1921- ആര്‍.എച്ച്. എല്ലീസ് ദ്വീപ് സന്തര്‍ശിച്ചു.
1928- ബിത്ര ദ്വീപില്‍ ജനവാസമാരംഭിച്ചു.
1932- ലക്ഷദ്വീപ് ചരിത്രം എന്ന പുസ്തകം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1936- നാവികശാസ്ത്രം എന്ന ഗ്രന്ഥം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1948- കടമത്ത് ദ്വീപിലെ ചാലകാട് എന്ന വീടിന്റെ പരിസരത്തുനിന്ന് ഒന്നും രണ്ടും നൂറ്റാണ്ടിന്റെ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി.
1952- ജമാഅത്തെ ജസീറ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
1956 നവംബര്‍1- ദ്വീപുകള്‍ ഒരു കേന്ദ്രഭരണ പ്രദേശമായി. യു.ആര്‍ പണിക്കര്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റിന്റെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.
1 comment:
where did you get this information? you may publish it.
Post a Comment