കില്‍ത്താന്‍(01.11.2011)- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്‍റെ വാര്‍ഷിക പരിപാടി വിപുലമായരീതിയില്‍ സംഘടിപ്പിച്ചു. കേരളത്തില്‍ നിന്നും ദ്വീപില്‍ നിന്നുമുള്ള പ്രമുഖ എഴുത്തുകാര്‍ പരിപാടിയില്‍ സംബന്ധിച്ചു. ചന്ദ്രിക മുന്‍ എഡിറ്റര്‍ കെ.പി.കുഞ്ഞുമൂസ, പ്രമുഖ എഴുത്തുകാരന്‍ ഹസ്സന്‍ വാഡിയില്‍, ഇന്ത്യാവിഷന്‍ ഡോക്യുമെന്‍റേഷന്‍ എഡിറ്റര്‍ സലാഹുദ്ധീന്‍ അയ്യൂബി, മനശ്ശാസ്ത്രജ്ഞന്‍ ഡോ.ഷാനവാസ്, യു.സി.കെ തങ്ങള്‍, ഡോ.സി.ജി.പൂക്കോയ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
31.11 ന് സാംസ്ക്കാരിക സെമിനാര്‍ സംഘടിപ്പിച്ചു. ഇതില്‍ സാഹിത്യം, വിദ്യാഭ്യാസം, ലക്ഷദ്വീപ് ചരിത്രം എന്നിവ ചര്‍ച്ച ചെയ്യപ്പെട്ടു. വൈകുന്നേരം കിഴക്ക് വശത്ത് സംഘടിപ്പിച്ച 'കീളാവാക്കുട്ടായ്മ' യില്‍ തങ്ങളുടെ സാഹിത്യ സൃഷ്ടികള്‍ പലരും അവതരിപ്പിച്ചു. ഒന്നാം തിയതി രാവിലെ സംഘത്തിന്‍റെ പതാക ഉയര്‍ത്തലും ബ്ലോഗ് ഉത്ഘാടനവും നടന്നു. വൈകുന്നേരം ജീലാനി ബീച്ചില്‍ വെച്ച് പൊതു സമ്മേളനം നടന്നു. മഴ സമ്മേളനത്തെ നിരുത്സാഹപ്പെടുത്തിയെങ്കിലും പരിപാടികള്‍ കാണാന്‍ ആളുകള്‍ തടിച്ച് കൂടിയിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ക്കും ചിത്രങ്ങള്‍ക്കും ബ്ലോഗ് സന്ദര്‍ശിക്കുക.(ഇവിടെ ക്ലിക്ക് ചെയ്യൂ)
No comments:
Post a Comment