അമിനി(31.10.11)- ഇരുപത്തൊന്നാമത് SGFI&AIRS മീറ്റിന് തിരശ്ശീല വീണു. സമാപന ചടങ്ങില്‍ മെഡിക്കല്‍ ഡയരക്ടര്‍ അടക്കമുള്ള പ്രമുഖ ഓഫീസ് മേധാവികള്‍ പങ്കെടുത്തു. SGFI യില്‍ ആന്ത്രോത്ത് 126 പോയിന്‍റുമായി ഒന്നാമതും, AIRS ല്‍ അമിനി 27 പോയിന്‍റുമായി ഒന്നാമതെത്തി. ബിത്ര ദ്വീപിന്‍റെ പ്രകടമാണ് മാമാങ്കത്തില്‍ ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റിയത്.അടുത്ത വര്‍ഷത്തെ മീറ്റ് കവരത്തിയിലായിരിക്കും നടക്കുക. എല്ലാ പരിപാടികളും വളരെ നന്നായി നടത്തിയ അമിനി സ്കൂളിനും ജീവനക്കാക്കും ദ്വീപ് ന്യൂസ് അഭിന്ദനം അറിയിക്കുന്നു. കളികള്‍ തത്സമയം ബ്ലോഗിലൂടെ പ്രദര്‍ശിപ്പിച്ചത് കാരണം ലോകത്തിന്‍റെ മുക്കുമൂലകളിലുള്ളവര്‍ക്കും ഇത് കാണാന്‍ സാധിച്ചു. മറ്റ് ദ്വീപുകാര്‍ക്കും ഇതൊരു മാതൃകയാവട്ടെ. SGFI ബ്ലോഗിനുപിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും ദ്വീപ് ന്യൂസിന്‍റെ അഭിനന്ദനം അറിയിക്കുന്നു.
അവസാന പോയിന്‍റ് നിലSGFI & AIRS
Agatti-51 & 19
Amini-119 & 27
Androt-126 & 19
Bitra-24 & 02
Chetlat-16 & 17
Kadmat-68 & 18
Kalpeni-14 & 00
Kavaratti-50 & 15
Kiltan-27 & 00
Minicoy-90 & 09
No comments:
Post a Comment