കല്‍പേനി : കല്‍പേനിയില്‍ ഇറങ്ങിയ 130 ല്‍പരം ടൂറിസ്റ്റുകളെ നാട്ടുകാര്‍ കപ്പലില്‍ തിരിച്ച് കയറാന്‍ അനുവധിക്കാതെ തടഞ്ഞ്വെച്ച് പ്രതികരിച്ചു. കല്‍പേനിയില്‍ ഇറങ്ങിയ ടൂറിസ്റ്റുകളില്‍ 28 പേര്‍ക്ക് മാത്രമേ കല്‍പേനിയിലേക്ക് ടിക്കറ്റ് എടുത്തതായി കാണാന്‍ കഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു. നാട്ടുകാര്‍ രംഗത്തെത്തിയത്. ബാക്കിയുളള ടൂറിസ്റ്റ്കാരുടെ ടിക്കറ്റ് മിനിക്കോയിലേക്കും കവരത്തിയിലേക്കും മാത്രമായിരുന്നു. ദ്വീപുകാരല്ലാത്തവര്‍ ഏത് ദ്വീപിലേക്കാണോ ടിക്കറ്റെടുത്തത് അവിടെക്കല്ലാതെ വേറൊരു സ്ഥലത്തേക്ക് ഇറങ്ങാന്‍ നിയമം അനുവധിക്കാത്ത സാഹചര്യത്തില്‍ ഇതെങ്ങനെ സംഭവിച്ചു എന്നതാണ് നാട്ടുകാരെ ചൊടിപ്പിച്ചത്. പാസഞ്ചര്‍ ലിസ്റ്റില്‍ ഇവരുടെ പേരുണ്ടായിരുന്നിട്ടും ദ്വീപിലേക്കുളള ടിക്കറ്റോ ഏതെല്ലാം ദ്വീപില്‍ ഇറങ്ങണം എന്നതിനുളള പാസോ ഒന്നും തന്നെ കാണിക്കാന്‍ ടൂറിസ്റ്റുകാര്‍ക്കോ അധികൃതര്‍ക്കോ കഴിയാത്തത് പ്രശനത്തിന് ആക്കം കൂട്ടി നാട്ടുകാര്‍ യാത്രചെയ്യുമ്പോള്‍ കപ്പലില്‍ കയറുന്നതിന് മുമ്പും ഇറങ്ങുമ്പോഴുമെല്ലാം പരിശേധന നടത്താറുണ്ട്. ഇത് ടൂറിസ്റ്റിന് ബാധകമല്ലേയെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത് നാട്ടുകാക്ക് ഒരു നിയമം ടൂറിസ്റ്റിന് വേറൊരു നിയമം ഇത് അനുവധിച്ച് കൂടാത്തതാണെന്ന ഒറ്റക്കാരണത്താലാണ് ജനം രോഷാകുലരായത്. പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്റിന്റെ വീഴ്ച്ചയോ? അതോ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ വീഴ്ച്ചയോ ? സി ബി ഐ അന്വേഷിക്കണമെന്നാണ് ജനത്തിന്റെ ആവശ്യം.
No comments:
Post a Comment