അഗത്തി: ലക്ഷദ്വീപിന്‍റെ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന പ്രതാപവും, പൈതൃകവും വായനയിലൂടെയും, വിഞ്ജാനത്തിലൂടെയും വീണ്ടെടുക്കുക എന്ന ലക്ഷ്യത്തോടെ മര്‍ക്കസുത്ത അ്‌ലിമിസ്സുന്നി'യുടെ മേല്‍നോട്ടത്തില്‍ മില്ലത്ത് പ്രസിദ്ധീകരിക്കും. നല്ല ഒരു വായനാ സംസ്കാരം സൃഷ്ടിക്കുക, ദ്വീപിലെ എഴുത്തുക്കാര്‍ക്ക് പ്രോത്സാഹനം നല്‍കുക വീടുകള്‍ വിഞ്ജാനപ്രദമാക്കുക എന്നീ നേട്ടങ്ങള്‍ ഇതിലൂടെ മുന്നോട്ട് വെക്കുന്നതായി ഭാരവാഹികള്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു. നേരത്തെ പ്രസിദ്ധീകരിച്ച മില്ലത്തിന്‍റെ "പൈലറ്റ്" കോപ്പികള്‍ക്ക് ദ്വീപുകളില്‍ ലഭിച്ച പ്രോത്സാഹനങ്ങളാണ് വിപുലീകരിച്ച് മില്ലത്ത് വീണ്ടും പ്രസിദ്ധീകരിക്കാന്‍ പ്രേരിപ്പിച്ചത്.
ലേഖനങ്ങള്‍, കവിതകള്‍, കഥകള്‍, പ്രതികരണങ്ങള്‍ മുതലായ സൃഷ്ടികള്‍ അയക്കാണ്‍ ബന്ധപ്പെടുക:
മാനേജര്‍
മില്ലത്ത് മാഗസിന്‍
മര്‍കസുത്ത അ്‌ലീമിസ്സുന്നി,
പി.ഓ. അഗത്തി
682 553
94495468545 (Publisher)
9447054376(Editor)
e-mail: sunnimarkazagt@gmail.com
No comments:
Post a Comment