ത്യാഗത്തിന്‍റെയും സ്നേഹത്തിന്‍റെയും സ്മരണയുണര്‍ത്തി ദ്വീപെങ്ങും ബലി പെരുന്നാള്‍ ആഘോഷിച്ചു.വിശ്വാസിയുടെ ഹൃദയത്തില്‍ ആത്മാര്‍പ്പണത്തിന്റെ ധീരസ്മൃതികളുയര്‍ത്തിയാണ് ഓരോതവണയും ബലിപെരുന്നാള്‍ സമാഗതമാകുന്നത്. ഇബ്‌റാഹീം നബിയും ഇസ്മാഈല്‍ നബിയും ഹാജറാബീവിയും വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഓര്‍മകളിലെ വസന്തമാണ്. പെരുന്നാളുകള്‍ കെങ്കേമമായി ആഘോഷിക്കപ്പെടുമ്പോള്‍ ഈ ത്രി-ശീര്‍ഷകങ്ങളുടെ ജീവിത പിന്നാമ്പുറങ്ങള്‍ അപ്രധാന്യങ്ങളായി വിസ്മരിക്കപ്പെട്ടുകൂടാ. വൈഷമ്യങ്ങളുടെ ആഴങ്ങളില്‍ ജീവിത്തിന്റെ മധുരവും ആകര്‍ഷകത്വവും നഷ്ടപ്പെട്ട സമകാലിക ലോകത്തിനു മുമ്പില്‍ യഥാര്‍ത്ഥ ഇസ്‌ലാമിക ജീവിത്തിന്റെ ആത്മാവും അര്‍ത്ഥവും വരച്ചുകാട്ടിയവര്‍ ഇവരായിരുന്നു. ഒറ്റവാക്കില്‍ പറഞ്ഞാല്‍, ത്യാഗത്തിന്റെ കണ്ണീര്‍ പൂക്കളായിരിന്നു എന്നും ഇവരെ വരവേല്‍കാനായി ഉണ്ടായിരുന്നത്. ഒന്നിനു പിന്നാലെ മറ്റൊന്നായി വന്ന അസംഖ്യം ദൈവപരീക്ഷണങ്ങള്‍ക്കുമുമ്പില്‍ അടിപതറാതെ ഉറച്ചുനില്‍കാന്‍ സാധിച്ചുവെന്നതാണ് ഇബ്‌റാഹീമിയന്‍ വിശ്വാസത്തിന്റെ കരുത്ത്. ഇത് ആര്‍ക്കോവേണ്ടി ഓക്കാനിക്കലല്ല. മറിച്ച്, ദിവ്യസ്‌നേഹത്തില്‍ ചാലിച്ചെടുത്ത വിശ്വാസമാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നും നിഷ്‌കളങ്കമായ വിശ്വാസം വരുമ്പോള്‍ അതിനെ ഒരാള്‍ക്കും കീഴ്‌പെടുത്തുക സാധ്യമല്ല. ഒരാള്‍ക്കുമുമ്പിലും പഞ്ചപുഛ മടക്കി ഓച്ചാനിച്ചു നില്‍ക്കേണ്ട ഗതികേടും വന്നുപെടുന്നില്ല. ''നിങ്ങള്‍ വിശ്വാസികളെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉത്തമരെ''ന്ന ബോധം ഇവിടെ വിശ്വാസികളില്‍ അങ്കുരിക്കുന്നു. കത്തിപ്പടരുന്ന ഇസ്‌ലാമിക വിരുദ്ധതക്ക് മുമ്പില്‍ ഇബ്‌റാഹീം നബി(അ) സ്വീകരിച്ച നിലപാടും ഇത് തന്നെയായിരുന്നു. ത്യാഗത്തിന്റെ തീച്ചൂളയിലിട്ട് മിനുക്കിയെടുത്ത മനക്കരുത്തിന്റെ ശക്തിയും ഓജസ്സും കൊണ്ടാണ് ഇബ്‌റാഹീം നബി അല്ലാഹുവിന്റെ അഗ്നിപരീക്ഷണങ്ങളില്‍ വഴുതിപ്പോകാതെ വിജയം വരിച്ചത്. നംറൂദിന്റെ തീകുണ്ഡത്തെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍ പൂമെത്തയായി സ്വീകരിച്ച നബിക്ക്, ആളിപ്പടര്‍ന്ന അഗ്നിനാളങ്ങള്‍ ശീതള സ്വാന്തന സ്പര്‍ശമായി മാറുകയായിരിന്നു. പ്രയാസങ്ങളും പരീക്ഷണങ്ങളും കൂടൊഴിയാത്ത ആ പ്രവാചകന്‍ തന്റെ ജീവിതം പൂര്‍ണ്ണമായും അല്ലാഹുവിലര്‍പ്പിച്ചു. ജീവിത സായാഹ്നത്തില്‍ അല്ലാഹു കനിഞ്ഞു നല്‍കിയ ഓമനക്കുഞ്ഞിന്റെ കഴുത്തറക്കണമെന്ന ദൈവ കല്‍പന ചഞ്ചല ചിത്തനാകാതെ സ്വീകരിക്കുകയും ചെയ്തു.
അഗത്തി(07/11/2011): അഗത്തിയില്‍ ബലിപെരുന്നാള്‍ വിപുലമായി ആഘോഷിച്ചു. തക്ബീര്‍ ധ്വനികളുടെ അന്തരീക്ഷത്തില്‍ വിവിധ പള്ളികളില്‍ രാവിലെ 08.30നു പെരുന്നാള്‍ നമസ്കാരം നടന്നു. മോശമായിരുന്ന കാലാവസ്ഥ പെരുന്നാള്‍ സുദിനത്തില്‍ ശാന്തമായിരുന്നു. അഗത്തിയിലെ അറിയപ്പെടുന്ന ബീച്ചുകള്‍(തെക്ക്-വടക്ക്) വൈകുന്നേരത്തോടെ ജനനിബിഢമായിരുന്നു. ഒറ്റയ്ക്കും കുടുംബത്തോടെയും മറ്റു കൂട്ടായ്മയിലൂടെയും ജനങ്ങള്‍ ഉള്ഹിയ്യത്ത് അറുത്ത് വിതരണം ചെയ്തു.
No comments:
Post a Comment