Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

275 കുട്ടികള്‍ പുറത്തേക്ക്

കവരത്തി(13.7.11)- 1 മുതല്‍ 12 വരെ ക്ളാസ്സുകളില്‍ നിന്നായി ഈ അധ്യയന വര്‍ഷം ദ്വീപുകളില്‍ നിന്ന് 275 കുട്ടികള്‍ വിദ്യാഭ്യാസത്തിനായി വന്‍കരയിലേക്ക് പോയിരിക്കുന്നു. കേരളത്തിലെ വിവിധ ബോര്‍ഡിങ്ങ് സ്കൂളുകളിലാണ് ഇവര്‍ ചേര്‍ന്നിരിക്കുന്നത്. അധ്യാപക വിദ്യാര്‍ത്ഥി അനുപാതമനുസരിച്ച് 10 അധ്യാപര്‍ക്ക് പഠിപ്പിക്കുവാനുള്ള വിദ്യാര്‍ത്ഥികളാണ് പുറത്തേക്ക് പോയിരിക്കുന്നത്. ദ്വീപ് സ്കൂളുകളില്‍ നിലവാരം കുറയുന്നു എന്ന ധാരണയാണ് ഈ കൊഴിഞ്ഞുപോക്ക് ചൂണ്ടിക്കാണിക്കുന്നത്. രക്ഷിതാക്കളുടെ വിശ്വാസം വീണ്ടെടുത്ത് അധ്യാപക തസ്തികകള്‍ നഷ്ടപ്പെടാന്‍ കാരമാകുന്ന ഈ പ്രവണത ഒഴിവാക്കാന്‍ അധികാരികള്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടതാണ്. ഈ വര്‍ഷം മുതല്‍ ഇങ്ങനെ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പ് കൊടുക്കാന്‍ പാടില്ലെന്നുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നു. പക്ഷെ മറുവശത്ത് സാധാരണക്കാന്റെ കുട്ടികള്‍ക്ക് നല്ല നിലവാരമുള്ള പഠനം നിഷേധിക്കുന്ന നടപടിയാണിതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നു. ഹയര്‍സെക്കണ്ടറി ക്ളാസുകളില്‍ അധ്യാപകരെ നിയമിക്കാന്‍ വൈകുന്നതും (വെക്കേഷനു ശേഷം 20 ദിവസത്തിന് ശേഷമാണ് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടന്നത്) നിയമനം കിട്ടിയ പലരും അതാത് സ്കൂളുകളില്‍ എത്താന്‍ വൈകുന്നതും കേരളത്തിലേക്ക് ചേക്കേറിന്നതിന് രക്ഷിതാക്കള്‍ നല്‍കുന്ന മറുപടി. (വായനക്കാരുടെ വിലയേറിയ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുമല്ലോ- അഭിപ്രായം ഇമെയില്‍ മുഖേനയോ-മംഗ്ളീഷിലായാലും-ഓരോ പോസ്റിന്റെ താഴെയുള്ള എന്നതിലേക്ക് ക്ളിക്ക് ചെയ്യുകയും ജിമെയില്‍ ഐഡി ഉപയോഗിച്ച് പോസ്റ് ചെയ്യുകയും ചെയ്യുക)

1 comment:

Anonymous said...

THIS CONDITIONS WILL INCREASE IN COMING YEARS, NOW A DYS,OUR SCHOOL EDUCATION IS COMING DOWN.. ITS NOT THE PROBLM OF STUDENTS..IT ONLY BECOS,MOST OF THE OF TEACHERS ARE NOT SELF COMITED, THEY NOT REDY TO UPDATE THIR EDUCATION, SO THEY R BECOMING LESS QUALITY, THEY ARE "ONLY" LOOKING FOR THIR OWN PROFIT...NOT THE FUTURE OF LAKSHADWEEP,NOT TO NEW GENERATION.....EVRY BODY WONT TO WORK THIR ON LAND....ONLY FOR THU\IR CONFIRTABLITY, PRACTICALY AND PSYCOLOGICALY LOTS OF TEACHERS ARE NOT QUALIFIED IN THIR PROFESSION, IN THE CASE OF MERIT SYSTEM AND ALL ONLY WE WILL ACCADEMICALY QUALIFIED TERACHERS...ITS NOT SUIT IN THE EDUCATION PART....WE SHULD WAKE UP...TO LOOK SERIOUSLY TO OUR COMING GENERATION, IT OUR RESPONSIBILITY TO CREATE A GUD ATMOSPHER TO OUR NG,... OTHER WISE WE B READY TO ANSWER THIR WERE WE REACH IN LAST....

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)