Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

സ്ഥിരപ്പെടുത്തുന്നതില്‍ വിവേചനം കാണിക്കുന്നതായി പരാതി

കവരത്തി(13.7.11)- സൂപ്രണ്ടന്റ്, എക്കൌണ്ടന്റ്, യുഡിസി, എല്‍ഡിസി എന്നീ തസ്തികകളില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്തുന്നതില്‍(റഗുലറൈസ്) വിവേചനം കാണിക്കുന്നതായി പരാതി. ടൈംടേബിളനുസരിച്ച് ഡി.പി.സി കൂടാത്തത് കാരണം ഉദ്യോഗസ്ഥരെ സ്ഥിരപ്പെടുത്തുന്ന പ്രക്രിയ അനിശ്വിതമായി നീളുന്നു. ഡി.പി.സി കൂടിയാല്‍ തന്നെ ചിലര്‍മാത്രം മുന്‍കാല പ്രാഭല്യത്തോടെ സ്ഥിരപ്പെടുത്തുന്നതായും മറ്റ് ചിലരെ മീറ്റിങ്ങ് കൂടിയ ദിവസം മുതല്‍ സ്ഥിരപ്പെടുത്തുന്നതായും പരാതി. ഇത് കാരണം അനവധിപേരുടെ സര്‍വ്വീസ് നഷ്ടപ്പെടുന്നു. ഇതിനെതിരെ 80 ഓളം ഉദ്യോഗസ്ഥര്‍ 4 തവണകളായി സെക്രട്ടറി സര്‍വ്വീസിനു പരാതി നല്‍കിയതായി അറിയുന്നു. സീനിയേഴ്സിനെ സ്ഥിരപ്പെടുത്താന്‍ വൈകിയത് കാരണം ഒഴിവുള്ള തസ്തികകളിലേക്ക് പ്രമോഷം നടത്താന്‍ കഴിയാതെ വരുന്നു. ഈ കാര്യത്തില്‍ നിലവിലുള്ള സര്‍വ്വീസ് സംഘടനകള്‍ കാണിക്കുന്ന അലംഭാവം മെമ്പര്‍മാരെ അസ്വസ്തരാക്കുന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)