Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപ് ചരിത്രം ഒരു പുതിയ വഴിത്തിരിവിലേക്ക് -200 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തി


ചെത്ത്ലാത്ത്(13.07.11)- ലക്ഷദ്വീപ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഒരു കാര്യം കൂടി കണ്ടെത്തി. കിഴക്ക് വശത്തെ ബീച്ച് റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് വേണ്ടി കുഴിക്കുന്നതിനിടയിലാണ് നാട്ടുകാര്‍ 200 വര്‍ഷം പഴക്കമുള്ള നാണയങ്ങള്‍ കണ്ടെത്തിയത്. ഡിയോ-ഗ്രാഷ്യ (Dei-Graphi) എന്ന രാജ്യത്തിന്റെ 1800 കളിലെ 10 നാണയങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യന്‍ മഹാസമുദ്രത്തിലുള്ള ഈ കൊച്ചു രാജ്യം അമേരിക്ക ഗള്‍ഫ് യുദ്ധ സമയത്ത് നാവിക ഇടത്താവളമായി ഉപയോഗിച്ചിരുന്നു. കോറോളസ് 4ാമന്‍ രാജാവിന്റെ കാലത്തുള്ളതാണ് ഈ നാണയങ്ങള്‍. ലക്ഷദ്വീപ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ഈ അമൂല്യ നിധി അഗത്തി മ്യൂസിയം പോലുള്ള സ്ഥലത്ത് സൂക്ഷിച്ചാല്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടുമെന്ന് തീര്‍ച്ചയാണ്. പക്ഷെ ഇത് അമൂല്യമാണെന്നറിഞ്ഞതില്‍ പിന്നെ പലരും രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. ചെമ്പ് ലോഹം കൊണ്ടുണ്ടാക്കിയ ഈ നാണയങ്ങള്‍ക്ക് നമ്മുടെ ഒരു രൂപ നാണയത്തിന്റെ 3 ഇരട്ടി വലിപ്പമുണ്ട്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)