Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപ് വിദ്യാഭ്യാസം - നിലവാരം കുറയുന്നോ? (വായനക്കാരുടെ പ്രതികര​ണം)

ലക്ഷദ്വീപ് വിദ്യാഭ്യാസം - നിലവാരം കുറയുന്നോ? എന്ന ശീര്‍ഷകത്തില്‍ പബ്ലിഷ്ചെയ്ത പോസ്റ്റിലേക്ക് പലരും പ്രതികരിച്ചു. അവയില്‍ ചിലത് ചുവടെ. ആ പോസ്റ്റ് കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക.
ഒരു വായനക്കാരന്‍റെ പ്രതികരണം- അധ്യാപകര്‍ എത്ര നന്നായി പഠിപ്പിച്ചാലും പഠിക്കേണ്ടത് കുട്ടികള്‍ തന്നെയാണ്. അവര്‍ക്ക് പഠിക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതിനുള്ള കാരണങ്ങള്‍ കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യം വേണ്ടത് . അതിന് മുന്‍കൈ എടുക്കേണ്ടത് അധ്യാപകര്‍ തന്നെയാണ്. പഠിപ്പിക്കുക എന്നതിലുപരി പഠിക്കെണ്ടതിന്റെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുവാനും മത്സരാത്മക പഠനം പ്രോത്സാഹിപ്പിക്കുവാനും അധ്യാപകര്‍ ശ്രമിക്കണം. പത്താം ക്ലാസ്സില്‍ ഉന്നത വിജയം നേടുന്ന കുട്ടികള്‍ പന്ത്രണ്ടാം ക്ലാസ്സില്‍ വന്കരയിലെക്ക് പോകുന്നെങ്കില്‍ അതിന്റെ കാരണം കണ്ടെത്തി പരിഹരിക്കണം.
വായന പ്രോത്സാഹിപ്പിക്കാന്‍ വായന മത്സരങ്ങളും മറ്റും നടത്താം. അതുപോലെ ആഴ്ചയില്‍ ഒരിക്കല്‍ ഒരു പീരീഡ്‌ ലൈബ്രറി നിര്‍ബന്ധമാക്കാം..(നിര്‍ദ്ദശങ്ങള്‍ മാത്രം ) അധ്യാപരുടെ കുട്ടികള്‍ വന്‍കരയില്‍ പഠിക്കുന്നത് അവര്‍ക്ക് തങ്ങളെത്തന്നെ വിശ്വാസമില്ലാത്തതിനെ സൂചിപ്പിക്കുന്നു. അങ്ങനെയുള്ളവര്‍ കുട്ടികള്‍ പഠിക്കുന്നില്ല എന്ന് പരാതി പറയുന്നത് എന്ത് ന്യായമാണ്..? കൂടാതെ രക്ഷിതാക്കളും അവരവരുടെ കുട്ടികളുടെ പഠനകാര്യത്തില്‍ ശ്രദ്ധ കാണിക്കണം. സംശയങ്ങള്‍ പറഞ്ഞുകൊടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും കുട്ടികള്‍ക്ക് പഠിക്കുവാനുള്ള അന്തരീക്ഷം വീട്ടില്‍ ഒരുക്കിക്കൊടുക്കാന്‍ രക്ഷിതാക്കള്‍ ശ്രദ്ധിക്കണം. പിന്നെ മൊബൈല്‍ ഫോണ്‍ .. അത് ഇന്നൊരു അവശ്യവസ്തു എന്ന നിലയ്ക്കല്ല പലരും ഉപയോഗിക്കുന്നത്. ഇവിടെയും രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം തടയണം. സ്കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായും തടയണം.
കേരളത്തെ അപേക്ഷിച്ച് മികച്ച സൌകര്യങ്ങള്‍ ഉള്ള ഇവിടെ അധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ഒന്ന് ശ്രമിച്ചാല്‍ ഇന്നുള്ള അവസ്ഥ അനായാസം മാറ്റിയെടുക്കാവുന്നത്തെ ഉള്ളൂ..(പ്രതികരിച്ച എല്ലാവര്‍ക്കും നന്ദി)

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)