Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഐ.ഡി.എ മീറ്റിങ്ങ് -ഹാര്‍ഡ് ഏരിയാ ആനുകൂല്യം ഉടന്‍

ഡെല്‍ഹി(15.6.11)- പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ പ്രമുഖ കേന്ദ്രമന്ത്രിമാര്‍, അഡ്മിനിസ്ട്രേറ്റര്‍ ശ്രീ.ജെ.കെ.ദാദൂ, എം.പി.ശ്രീ.ഹംദുള്ളാ സഈദ് തുടങ്ങിയവര്‍ പങ്കെടുത്ത ഐലന്‍ഡ് ഡെവലെപ്മെന്റ് അതോരിറ്റി മീറ്റിങ്ങില്‍ ദ്വീപിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള 4 കാര്യങ്ങളില്‍ ഉടന്‍ തീരുമാന മുണ്ടാകുമെന്ന് പ്രധാന മന്ത്രി അറിയിച്ചു.
1. മിനിക്കോയി ദ്വീപിന് നല്‍കിയത് പോലെ മറ്റെല്ലാ ദ്വീപുകള്‍കളിലും ഹാര്‍ഡ് ഏരിയാ ആനുകൂല്യം ഉടന്‍ ലഭ്യമാക്കും. ഉദ്യോഗസ്ഥന്മാരുടെ ഐ.എസ്.ഡിയുടെ അത്രയും ശമ്പള വര്‍ധനവ് പ്രതീക്ഷിക്കാം.(അതായത് അഗത്തി,കവരത്തി-12%, അമിനി, കല്‍പേനി, ആന്ത്രോത്ത്, കടമം, കില്‍ത്താന്‍, ചെത്ത്ലാത്ത്, ബിത്ര-20,% മിനിക്കോയി-25%)
2. ദ്വീപിലെ ഐ.ആര്‍ ബെറ്റാലിയന്‍ സ്റേറ്റ് ആര്‍മ്ഡ് ഫോഴ്സാക്കാനും ഇതിന്റെ ആസ്ഥാനം ദ്വീപിലേക്ക് മാറ്റുകയും ചെയ്യും.
3. ആന്ത്രോത്തിലെ എയര്‍പോര്‍ട്ടിന്റെ പണി ഉടന്‍ ആരംഭിക്കും.
4. അഗത്തി എയര്‍ പോര്‍ട്ടിന്റെ നീളം വര്‍ദ്ധിപ്പിക്കും.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)