Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ലക്ഷദ്വീപ് വിദ്യാഭ്യാസം - നിലവാരം കുറയുന്നോ? (വായനക്കാര്‍ക്കും പ്രതികരിക്കാം)

ഒട്ടും സംശയിക്കേണ്ട, ഈ അടുത്ത ദിവസങ്ങളിലായി പുറത്തുവന്ന ബോര്‍ഡ് പരീക്ഷകളുടെ റിസല്‍ട്ട് സൂചിപ്പിക്കുന്നത് ദ്വീപു വിദ്യാഭ്യാസം നിലവാരം കുറയുന്നു എന്ന് തന്നെയാണ്.കേരളത്തെ അപേക്ഷിച്ച് മികച്ച സൗകര്യങ്ങളും, ശരിയായ അധ്യാപക വിദ്യാര്‍ത്ഥി അനുപാദവും ഉണ്ടെങ്കിലും ഇതെങ്ങിനെ സംഭവിക്കുന്നു. 99% വിജയം കിട്ടേണ്ട നമ്മുടെ വിജയ ശതമാനം എന്ത് കൊണ്ടാണ് ഇത്രയും താഴേക്ക് പോകുന്നത്.

പരീക്ഷ -         ദ്വീപ് ശതമാനം-       കേരള ശതമാനം

SSLC-                80.2 -                  91.2

+2(SCERT) –     40.02 -                82.3

CBSE (KVT)-      41.3 -                  81.7
ഈ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് മുകളില്‍ സൂചിപ്പിച്ച കാര്യങ്ങള്‍ തന്നെയാണ്. 2010 വര്‍ഷത്തെ ഫലവും അതിന് മു൯പിലെ ഫലങ്ങളും തഥൈവ.
എന്ത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്? (നിങ്ങളുടെ അഭിപ്രായങ്ങളും പോസ്റ്റ് ചെയ്യുമല്ലോ)

ദ്വീപ് ന്യൂസിന്‍റെ വിലയിരുത്തല്‍ ഇങ്ങനെ

 1. അധ്യാപകര്‍ക്ക് ആത്മാര്‍ത്തത പോരാ (എടുക്കുന്ന വേതനത്തിന നുസരിച്ച് ജോലി ചെയ്യുന്നില്ല)
 2. രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥികളുടെ പഠനകാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. തന്‍റെ കുട്ടിയുടെ പഠനത്തെ കുറിച്ച് അധ്യാപരോട് അന്വേഷിക്കുന്നില്ല. സ്കൂള്‍ സന്ദര്‍ശിക്കുന്നില്ല.
 3. രാത്രിയില്‍ വീട്ടിലിരിക്കേണ്ട കുട്ടികള്‍ ഏറെ നേരവും പുറത്താണ്. പ്രത്യേകിച്ച് ആണ്‍കുട്ടികള്‍.
 4. മൊബൈല്‍ ഫോണിന്‍റെ 'ഉപയോഗം' അനാവശ്യത്തിന് തന്നെ ആണ്‍-പെണ്‍ വ്യത്യാസമെല്ലാതെ ഉപയോഗിക്കുന്നു.
 5. മത്സരാത്മക പഠനം വിദ്യാര്‍ത്ഥികളില്‍ തുലോം കുറവാണ്.
  വായന ഇല്ലേയില്ല. സ്കൂള്‍ ലൈബ്രററികള്‍ അധ്യാപകര്‍ വേണ്ട വിധത്തില്‍(ഒട്ടൂം) പ്രയോജനപ്പെടുത്തുന്നില്ല.
 6. വിദ്യാഭ്യാസ മേധാവികള്‍ സ്കൂളുകളില്‍ സന്ദര്‍ശിക്കുന്നില്ല. വിദ്യാഭ്യാസ ഡയരക്ടര്‍ എല്ലാ ദ്വീപുകളിലും എല്ലാ വര്‍ഷവും നിര്‍ബന്ധമായും സന്ദര്‍ശിച്ചിരിക്കണം.
 7. അധ്യാപകരുടെ കുട്ടികള്‍ ഒരു വിഭാഗവും പഠിക്കുന്നത് വന്‍കരയിലാണ്.
 8. SSLC കഴിഞ്ഞാല്‍ ഉന്നത നിലവാരത്തിലുള്ള 30 % കുട്ടികളും +2 പഠിക്കാന്‍ വന്‍കരയിലേക്ക്. ഇത് +2 റിസല്‍ട്ടിനെ ഒരുപാട് സ്വാധീനിക്കുന്നു
  9. അധ്യയന വര്‍ഷത്തിന്‍റെ തുടക്കത്തില്‍ +1,+2 അധ്യാപരുടെ നിയമിക്കാത്തതും, കരാര്‍ അടിസ്ഥാനത്തിലുള്ള നിയമനവും ഒരു പ്രധാന ഘടകം തന്നെ. കഴിഞ്ഞ വര്‍ഷം പല സ്കൂളുകളിലും രണ്ട് മാസത്തിന് ശേഷമാണ് അധ്യാപകര്‍ പൂര്‍ണ്ണമായും എത്തിച്ചേര്‍ന്നത്.  
ഇത് ഞങ്ങള്‍ക്ക് തോന്നുന്ന ചില കാര്യങ്ങള്‍ മാത്രം. തീര്‍ച്ചയായും വായനക്കാര്‍ ഇതിലുപരി പറയാനുണ്ടാവും. നിങ്ങളുടെ വിലയേറിയ അഭിപ്രായം ഞങ്ങളെ അറിയിക്കുക. ഞങ്ങള്‍ അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.(mubeenfras@gmail.com) നിങ്ങള്‍ ഒരുകാര്യം കൂടി ഓര്‍ക്കുക. ദ്വീപ് ന്യൂസ് വായനക്കാര്‍ ഇപ്പോള്‍ ശരാശരി (ദിവസം) 110 ആണ്. ദ്വീപില്‍ ഇന്‍റ്റര്‍നെ ഉപയോഗിക്കുന്നവരുടെ എണ്ണം കണക്കിലെടുക്കുംപോള്‍ ഇത് വളരെ കൂടുലാണ്. കൂടാതെ നമ്മുടെ ബഹുമാന്യരായ ഉദ്യോഗസ്ഥമേധാവികളും ദ്വീപ് ന്യൂസിന്‍റെ വായനക്കാരാണെന്നറിഞ്ഞതില്‍ ഞങ്ങള്‍ക്കും അതിലുപരി വായനക്കാര്‍ക്കും സന്തോഷമുണ്ടാവും.

- വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുന്നത് CBSE സിലബസ് കുട്ടികളുടെ ഭാവി തകര്‍ക്കുമോ?

1 comment:

Mohammed Fazil said...

according to me, what I conclude is our students lags in the area of world knowledge and also mental strength to face the world

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)