Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ദ്വീപ് ശുചീകരണ യജ്ഞത്തിന് തുടക്കം


കില്‍ത്താന്‍(28.5.11)- കില്‍ത്താന്‍ ദ്വീപ് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ദ്വീപ് ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു. ഒന്നാം വാര്‍ഡില്‍ നിന്ന് ആരംഭിച്ച ശുചീകരണം നാല് ദിവസം കൊണ്ട് എട്ടാം വാര്‍ഡില്‍ എത്തിക്കാനാണ് പദ്ധതി. ചെയര്‍ പേഴ്സണ്‍, വാര്‍ഡ് മെമ്പര്‍മാര്‍, എസ്.ഡി.ഓ, മറ്റ് ഉദ്യോഗസ്ഥന്മാരും നാട്ടുകാരും ഒത്തൊരുമിക്കുന്ന ഈ പരിപാടി വര്‍ഷകാലത്ത് പെരുകുന്ന കൊതുകു ശല്യം കുറയ്ക്കാനാവുമെന്നാണ് പഞ്ചായത്തിന്റെ വിശ്വാസം.
തീ പിടിച്ചു

കില്‍ത്താന്‍(28.5.11)- ദ്വീപ് ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിവരുന്ന ശുചീകരണത്തിന്റെ ഭാഗമായി വടക്ക് ഫൈബര്‍ ഫാക്ടറിക്കടുത്തെ 'മാച്ച് 'കൂമ്പാരത്തിലേക്ക് വെച്ച തീയാണ് ആളിപടര്‍ന്നത്. പത്തോളം തെങ്ങുകള്‍ ഭാഗികമായി നശിക്കാനിടയായ തീപ്പിടിത്തം സ്ഥലത്തെ എസ്.ഡി.ഓയുടെയും പഞ്ചായത്ത് മെമ്പര്‍മാരുടെയും ഉദ്യോഗസ്ഥന്മാരുടെയും നേതൃത്വത്തില്‍ നടന്ന അഗ്നിശമന പ്രവര്‍ത്തനം ഒരു വന്‍ ദുരന്തം ഒഴിവാക്കി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)