കവരത്തി(29.5.11)- ലക്ഷദ്വീപില്‍ ശക്തമായ കാലവര്‍ഷം ഇത്തവണ ലഭിക്കുമെന്നും രണ്ടുദിവസത്തിനകം കാലവര്‍ഷം സജീവമാകുമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. കാലവര്‍ഷത്തിന് മുന്നോടിയായുള്ള മഴയാണ് കഴിഞ്ഞ രണ്ട് ദിവസമായി ലഭിക്കുന്നതെന്നും നിരീക്ഷണകേന്ദ്രം അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ പെയ്തുകൊണ്ടിരിക്കുന്ന മഴ ജൂണ്‍ അഞ്ച് വരെ ശക്തമായി തുടരുമെന്നും നിരീക്ഷണകേന്ദ്രം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.ദ്വീപിലെ കാലവര്‍ഷത്തിന്റെ സാറ്റ്ലൈറ്റ് ചിത്രം കാണുന്നതിന് സൈഡ് ബോക്സിലെ കാലാവസ്ഥയില്‍ ക്ളിക്ക് ചെയ്യുക.
No comments:
Post a Comment