Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

തീറ്റക്ഷാമം- കോഴിക്കുഞ്ഞുങ്ങള്‍ തീറ്റ കിട്ടാതെ വലയുന്നു.

കടമത്ത്(29.5.11): വടക്കന്‍ദ്വീപുകളില്‍ കോഴിതീറ്റകളുടെ ദൌര്‍ലഭ്യത കാരണം കര്‍ഷകര്‍ കഷ്ടത്തിലായി. ഇറച്ചിക്കോഴിക്കു ഞ്ഞുങ്ങള്‍ക്ക് കൊടുക്കുന്ന തീറ്റയില്ലാത്തത് കാരണം അഞ്ഞൂറും ആയിരവും കോഴികളെ വളര്‍ത്തുന്ന കര്‍ഷകര്‍ ഗോതമ്പും അരിയും തേടി റേഷന്‍ കടകളിലേക്ക് നെട്ടോട്ടമോടുകയാണ്.വര്‍ഷകാലമാവുമ്പോള്‍ ഇറച്ചിയും മൊട്ടയും നിത്യോപയോഗ സാധനങ്ങളും കിട്ടാക്കനിയാവുന്ന ദ്വീപുകളില്‍ ആശ്വാസമാവുന്ന ഇറച്ചിക്കോഴികള്‍ കിട്ടാതാവുന്നതോടെ ജനങ്ങള്‍ ആകെ കഷ്ടത്തിലാവും. തീറ്റ വിതരണ സംവീധാനത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ അനാസ്ഥയാണ് തീറ്റ ക്ഷാമത്തിന് കാരണമെന്ന് ഒരു കോഴി കര്‍ഷകന്‍ കടമത്തില്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)