കില്‍ത്താന്‍(30.5.11)- അമിതവേഗതയില്‍ ബൈക്ക് ഓടിച്ച പത്താം ക്ളാസ് വിദ്യാര്‍ത്ഥി മുന്‍ ഡി.പി.മെമ്പര്‍ ചമയം ഹാജാഹുസൈനെ ഇടിച്ചു. ഇദ്ദേഹം യാത്ര ചെയ്തിരുന്ന ബാറ്ററി ബൈക്കിന്റെ പിന്നില്‍ നിയന്ത്രണം വിട്ട് പാഞ്ഞ് വന്ന ബൈക്കാണ് കുത്തിത്തെറുപ്പിച്ചത്. ബൈക്കില്‍ യാത്രചെയ്തിരുന്ന മൂന്ന് പത്താം ക്ളാസ്സ് വിദ്യാര്‍ത്ഥികള്‍ക്കും പരിക്കേറ്റു. 18 വയസ്സ് പൂര്‍ത്തിയാകാത്ത കുട്ടികളുടെ ബൈക്ക് യാത്ര ദ്വീപില്‍ കൂടുകയാണ്. പോലീസുകാരുടെ അനാസ്തയും രക്ഷിതാക്കളുടെ അശ്രദ്ധയുമാണ് ഇതിനെല്ലാം കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.
No comments:
Post a Comment