Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

നമ്മുടെ ദ്വീപിന്റെ അമ്പത്തിനാലാം - ജന്മദിനം

അറബിക്കടലിന്റെ വിരിമാറില്‍ ആമ്പല്‍ ഇതളുപോലെ ചിതറിക്കിടക്കുന്ന ലക്ഷം ദ്വീപുകള്‍ക്ക് ഒരു പാട് കഥകള്‍ പറയാനുണ്ട്. അറക്കലും, ചിറക്കലും, അറബികളും, പറങ്കികളും, ടിപ്പുവും, വെളളക്കാരും കയറി ഇറങ്ങിയ മണ്ണ്. ഇന്ന് ഇവള്‍ സര്‍വ്വ പ്രൌഡിയോടും കൂടി തലയുയര്‍ത്തിനില്‍ക്കുന്നു. 1956 നവംബര്‍ ഒന്നിന് ലക്ഷം ദ്വീപുകള്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റായി. ഇന്നേക്ക് 54 വര്‍ഷം...
ഒരു ഫ്ളാഷ് ബാക്ക്...
ബി.സി-1500- ദ്വീപില്‍ ജനവാസ മാരംഭിച്ചെന്ന് പറയപ്പെടുന്നു.
എ.ഡി-6-ആമ് നൂറ്റാണ്ട്- ചിറക്കല്‍ രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
664- ഹസ്രത്ത് ഉബൈദുളളാ(റ) അമേനിയില്‍ എത്തി
12-ആമ് നൂറ്റാണ്ട്- കോലത്തിരി രാജവംശം ദ്വീപുകളില്‍ ഭരണം നടത്തി
1310- മാര്‍ക്കോപോളോ എന്ന സഞ്ചാരി മിനിക്കോയില്‍.
1342- ഇബ്ന് ബത്തൂത്ത എന്ന സഞ്ചാരി മിനിക്കോയില്‍.
1500- കണ്ണൂര്‍ രാജാവ് അബൂബക്കര്‍ എന്നയാള്‍ മുഖേന ഭക്ഷണത്തില്‍ വിഷം കലര്‍ത്തി അമേനിയില്‍ പോര്‍ച്ചുഗീസുകാരെ കൊന്നൊടുക്കി (പാമ്പിന്‍ പളളി സംഭവം)
1501- പാമ്പിന്‍ പളളി സംഭവത്തിന്റെ പ്രതികാരമായി അമിനി ഖാളി അടക്കം 600 ഓളം ആളുകളെ പോര്‍ച്ചുഗീസുകാര്‍ ക്രൂരമായി കൊലപ്പെടുത്തി.
1502- പോര്‍ച്ചുഗീസുകാര്‍ അമിനി ദ്വീപ് പിടിച്ചെടുത്തു.
16 -ആമ് നൂറ്റാണ്ട്- ദ്വീപുകള്‍ കണ്ണൂര്‍ ആലിരാജയുടെ ഭരണത്തിന്‍ കീഴില്‍
1654- മുഹമ്മദ് ഖാസിം (റ) കവരത്തിയില്‍ എത്തി.
1700- മിനിക്കോയി ദ്വീപ് ലക്ഷദ്വീപിനോട് കൂട്ടിച്ചേര്‍ത്തു.
1787- വടക്കന്‍ ദ്വീപുകള്‍ ടിപ്പുവിന്റെ അധീനതയിലായി.
1798- കില്‍ത്താന്‍ ദ്വീപിന്റെ ചരിത്ര പുരുഷന്‍ അഹ്മദ് നഹ്ശ ബന്ദി(റ) ജനിച്ചു.
1799- ദ്വീപുകള്‍ മംഗലാപുരം കളക്ടറുടെ അധീനതയിലായി.
1800- അറക്കല്‍ രാജവംശം ദ്വീപുഭരണം ഏറ്റെടുത്തു.
1835- റോബിന്‍സണ്‍ ബിത്ര ദ്വീപ് സന്തര്‍ശിച്ചു.
1842- അമേനി ദ്വീപ് ആസ്ഥാനമാക്കിയുളള മനേഗാര്‍ ഭരണം നിലവില്‍ വന്നു.
1848- കല്‍പേനി, അഗത്തി, ആന്ത്രോത്ത് എന്നീ ദ്വീപുകളില്‍ നാശം വിതച്ച കൊടുങ്കാറ്റ്.
1863- മോറിസ് കില്‍ത്താന്‍ സന്തര്‍ശിച്ചു.
1873- ദ്വീപിലെ പ്രഥമ സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1874- ദ്വീപിലെ പ്രഥമ ഡിസ്പെന്‍സറി അമിനിയില്‍ ആരംഭിച്ചു.
1875- അറക്കല്‍ ബീവിയുടെ കൈയില്‍ നിന്നും ബ്രിട്ടീഷുകാര്‍ ദ്വീപ് കൈക്കലാക്കി.
1904- ആദ്യ ഗവ.സ്കൂള്‍ അമിനിയില്‍ ആരംഭിച്ചു.
1905- ദ്വീപുകള്‍ മദ്രാസ് ഗവ.ന്റെ കീഴിലായി.
1911- കില്‍ത്താനില്‍ സ്കൂള്‍ ആരംഭിച്ചു.
1921- ആര്‍.എച്ച്. എല്ലീസ് ദ്വീപ് സന്തര്‍ശിച്ചു.
1928- ബിത്ര ദ്വീപില്‍ ജനവാസമാരംഭിച്ചു.
1932- ലക്ഷദ്വീപ് ചരിത്രം എന്ന പുസ്തകം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1936- നാവികശാസ്ത്രം എന്ന ഗ്രന്ഥം പി.ഐ.കോയക്കിടാവ് കോയ പുറത്തിറക്കി.
1948- കടമത്ത് ദ്വീപിലെ ചാലകാട് എന്ന വീടിന്റെ പരിസരത്തുനിന്ന് ഒന്നും രണ്ടും നൂറ്റാണ്ടിന്റെ സ്വര്‍ണ്ണനാണയങ്ങള്‍ കണ്ടെത്തി.
1952- ജമാഅത്തെ ജസീറ എന്ന വിദ്യാര്‍ത്ഥി സംഘടന രൂപീകരിച്ചു.
1956 നവംബര്‍1- ദ്വീപുകള്‍ ഒരു കേന്ദ്രഭരണ പ്രദേശമായി. യു.ആര്‍ പണിക്കര്‍ ലക്കഡീവ് മിനിക്കോയി ആന്‍ഡ് അമീന്‍ ദ്വീവി ഐലന്റിന്റെ പ്രഥമ അഡ്മിനിസ്ട്രേറ്ററായി നിയമിതനായി.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)