Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍ (2.11.2010)

ചെത്ത്ലാത്ത്- ഇരുപതാമത് യു.ടി.ലെവല്‍ എന്ന കായിക മാമാങ്കത്തിന് തിരി തെളിഞ്ഞു. പുതുതായി നിര്‍മ്മിച്ച സ്റേഡിയത്തില്‍ വ്യത്യസ്സ്തയാര്‍ന്ന  ദ്വീപന്‍ കലാ പ്രകടനങ്ങളോടെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ കാണികളെ രോമാഞ്ചമണിയിച്ചു. ശ്രീ.മരിയ ഇത്ത,IAS, Sec Edn & MD.LDCL മാമാങ്കം ഉത്ഘാടനം ചെയ്തു. ശ്രീ.അനൂപ് താക്കൂര്‍, ചെയര്‍പേഴ്സണ്‍, ഹെഡ്മാസ്റര്‍, എസ്.ഡി.ഓ, തുടങ്ങിയവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു. ബിത്രയടക്കമുളള 10 ദ്വീപില്‍നിന്ന്  679 വിദ്യാര്‍ത്ഥികള്‍ ഈ കായിക മത്സരത്തില്‍ മാറ്റുരയ്ക്കുന്നു.
കവരത്തി- എം.വി.ലക്ഷദ്വീപ് സീ എന്ന യാത്രാകപ്പല്‍ ഇന്നലെ കവരത്തിയില്‍ എത്തി. അഭ്യന്തര മന്ത്രി.ശ്രീ.പി.ചിദംബരം നാളെ കപ്പല്‍ ഉത്ഘാനം ചെയ്യാന്‍ ഇവിടെ എത്തും.
പെരുമുള്‍ പാര്‍- കില്‍ത്താന്‍ ദ്വീപില്‍നിന്നും ഇവിടെ മീന്‍ പിടിക്കാനെത്തിയവരെ ഇന്ത്യന്‍ കോസ്റ്ഗാര്‍ഡ് ഭീഷണിപ്പെടുത്തിയതായി പരാതി.
കില്‍ത്താന്‍- ദ്വീപിന്റെ കിഴക്കഭാഗത്ത് 3 ദിവസമായി ഒരു അജ്ഞാത കപ്പല്‍ കറങ്ങുന്നു. രാത്രി സമയങ്ങളില്‍ ദ്വീപിനടുത്തേക്ക് വരുന്ന കപ്പല്‍ പോര്‍ട്ട് കണ്‍ട്രോള്‍ ടവറില്‍ നിന്നുളള സന്ദേശങ്ങള്‍ക്ക് പ്രതികരിക്കുന്നില്ല.
കില്‍ത്താന്‍- ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘത്തിന്റെ ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ജീലാനി ബീച്ചില്‍ നടന്ന പരിപാടിയില്‍ 7 മണിക്ക് പൊതുയോഗവും തുടര്‍ന്ന് നാടന്‍പാട്ട്, ആട്ടം, കാറ്റ് വിളി, ദോലിപാട്ട് തുടങ്ങിയ കലാരൂപങ്ങളുടെ പ്രദര്‍ശനവും നടന്നു. 

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)