Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രധാന വാര്‍ത്തകള്‍ (15.10.2010)

കവരത്തി- ഈ വര്‍ഷത്തെ ഹജ്ജിന് കേന്ദ്രം 150 സീറ്റ് കൂടി ലക്ഷദ്വീപിന് അനുവദിച്ചു. ഇതില്‍ 47 സീറ്റും 2009 ല്‍ രജിസ്റര്‍ചെയ്തവര്‍ക്കും ബാക്കി 103 സീറ്റ് നെറുക്കിലൂടെയും തിരെഞ്ഞെടെത്തു.
- നെഹ്റു യുവകേന്ദ്ര കവരത്തി 2009-10 വര്‍ഷത്തെ ലക്ഷദ്വീപിലെ ഏറ്റവും നല്ല എന്‍.ജി.ഓ ആയി കില്‍ത്താന്‍ ദ്വീപിലെ മിസ്റാവ് കള്‍ച്ചറല്‍ സൊസൈറ്റിയെ തിരെഞ്ഞെടുത്തു. അവാര്‍ഡ് തുകയായ പതിനായിരം രൂപയും സെര്‍ട്ടിഫിക്കെറ്റും 2011 ജനുവരി 26 ന് കവരത്തിയില്‍ റിപ്പബ്ളിക്ക് ദിന ചടങ്ങില്‍ വെച്ച് അഡ്മിനിസ്ട്രേറ്റര്‍  നല്‍കും. ദ്വീപ് ന്യൂസ്, ലക്കഡീവ്സ്, ദ്വീപ്ജോബ് തുടങ്ങിയ ബ്ളോഗുകള്‍ നിയന്ത്രിക്കുന്നത് മിസ്റാവാണ്.
ബേപ്പൂര്‍- കള്ളനാണെന്ന തെറ്റിദ്ധാരണയില്‍ അറസ്റിലായി ഈ മാസം 8 ന് കോഴിക്കോട് ജയിലില്‍ റിമാന്‍ഡിലായിരുന്ന മുഹമ്മദ് ശാഫി, ചെറിയപുര കില്‍ത്താന് ജാമ്യം അനുവദിച്ചു.
കില്‍ത്താന്‍- ഈ വര്‍ഷം ഇവിടെ നിന്ന് ഹജ്ജിന് പോകുന്നവര്‍ക്ക് മിസ്റാവ് കള്‍ച്ചറല്‍ സൊസൈറ്റി വിരുന്ന് സല്‍ക്കാരം നല്‍കി. പ്രസ്തുത ചടങ്ങില്‍ പി.വി.മുഹമ്മദ് ശാഫി സ്വാഗതവും മുത്തുകോയ സഖാഫി അധ്യക്ഷപ്രസംഗവും നടത്തി. ഭക്ഷണത്തെ തുടന്ന് ഹജ്ജിന്റെ എല്‍.സി.ഡി പ്രദര്‍ശനവും നടന്നു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)