Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ചരിത്രം സൃഷ്ടിച്ച് UGC പരീക്ഷയില്‍ രണ്ട് യുവ പ്രതിഭകള്‍:::

കവരത്തി/ ചെത്‌ലാത്:  ഇന്ത്യ ഒട്ടാകെയായി നടത്തിയ JRF/NET Lectureship പരീക്ഷയില്‍ ലക്ഷദ്വീപിന്‍റെ ചരിത്രത്തില്‍ ആദ്യമായി രണ്ട് യുവപ്രതിഭകള്‍ഒരാള്‍ തലസ്ഥാനമായ കവരത്തിയില്‍ നിന്നാണെങ്കില്‍ മറ്റൊരാള്‍ ലക്ഷദ്വീപിന്‍റെ വടക്ക്‌ ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ചെത്‌ലാത്ത്‌ എന്ന കൊച്ചു ദ്വീപുകാരിയാണ്.
ഒന്നാമത്തെ ആള്‍ കവരത്തി ദ്വീപ് സ്വദേശിയായ സജീദ് കെ.പി.യാണ്.
ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ലക്ഷദ്വീപില്‍ നിന്നുമുള്ള ആദ്യത്തെ JRF'കാരനായി ഇനി അറിയപ്പെടുക കവരത്തിയില്‍ നിന്നുമുള്ള ഈ യുവപ്രതിഭയാണ്. ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്‍റില്‍ നിന്നും ബോസണായി വിരമിച്ച  കറുത്തോളാ പുര കുഞ്ഞിക്കോയയുടേയും കക്കിണി പുര മുത്തുബിയുടേയും മകനാണ് ഈ മിടുക്കന്‍.കവരത്തി  GSSS'ല്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം മലപ്പുറം ഗവര്‍മെന്‍റ്‌ കോളേജില്‍ നിന്നും സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കണ്ണൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിസിക്കല്‍ എഡ്യുക്കേഷനില്‍ ബിരുദവും(BPEd.) ബിരുദാനന്ത ബിരുദവും(MPEd.) പൊണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ നിന്നും എം.ഫിലും(M.Phil) പൂര്‍ത്തിയാക്കിയ അദ്ദേഹം ഇപ്പോള്‍ ബാഗ്ലൂരിലുള്ള സ്പോര്‍ട്സ് അതോരിറ്റി ഓഫ് ഇന്ത്യ(SAI) സെന്‍ററില്‍ Diploma in Sports Coaching in Badminton'ന്‌ പഠിക്കുന്നു.

കണൂര്‍ യൂണിവേഴ്സിറ്റിയെ പ്രതിനിധികരിച്ചു കൊണ്ട്‌ നിരവധി ഇന്‍റര്‍ യൂണിവേഴ്സിറ്റി ബാഡ്‌മിന്‍റണ്‍ മത്സരങ്ങളില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ്‌  അദ്ദേഹത്തെ SAI'ല്‍ എത്തിച്ചത്‌.
ലക്ഷദ്വീപില്‍ നിന്നുമുള്ള ബാഗ്ലൂര്‍ SAI'ല്‍ എത്തുന്ന ആദ്യത്തെ ലക്ഷദ്വീപുകാരനും Diploma in Sports Coaching in Badminton ചെയ്യാന്‍ സെലക്ഷന്‍ ലഭിക്കുന്ന ആദ്യ ലക്ഷദ്വീപുകാരനെന്ന ബഹുമതിയും അദ്ദേഹത്തിന്‌ സ്വന്തം.

ലക്ഷദ്വീപിലെ ബാഡ്മിന്‍റണ്‍ താരങ്ങള്ക്ക്‌ ഇദ്ദേഹത്തിന്‍റെ സേവനം ഒരു മുതല്‍ കൂട്ടാവട്ടെയെന്നും വരും നാളുകളില്‍ ദേശീയ-അന്തര്‍ദേശീയ തലത്തില്‍ ദ്വീപുകാരായ കായിക താരങ്ങളെ വാര്‍ത്തെടുക്കാനുള്ള അവസരം അദ്ദേഹത്തിനുണ്ടാവട്ടെയെന്നും Dweep News ആശംസിക്കുന്നു.

രണ്ടാമത്തെയാള്‍ ചെത്‌ലാത്ത്‌ GSSS'ലെ താല്‍കാലിക കെമിസ്ട്രി അധ്യാപികയാണ്. ലക്ഷദ്വീലെ ആദ്യത്തെ കെമിസ്ട്രിയിലെ NET'കാരിയായി  ഇനി ഇവരാണ്‌ അറിയപ്പെടുക. സ്കൂളിലെ കലാരംഗങ്ങളില്‍ മികച്ച സേവനം നല്‍കുന്ന ഇവര്‍ തികഞ്ഞ കഠിന പ്രയത്നക്കാരിയാണ്.
പ്രാഥമിക വിദ്യാഭ്യാസം GSSS കവരത്തിയില്‍ നിന്നും പൂര്‍ത്തിയാക്കിയ ഇവര്‍ തന്‍റെ ബിരുദം പാലക്കാട്‌ Mercy College'ല്‍ നിന്നും ബിരുദവും കോഴിക്കോട്‌ സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്നും ബിരുദാനന്ത ബിരുദവും പൂര്‍ത്തിയാക്കി. പിന്നീട്‌ കവരത്തിയിലെ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ടീച്ചര്‍ എഡ്യുക്കേഷന്‍ സെന്‍ററില്‍ നിന്നും ബി.എഡും കരസ്ഥ
മാക്കി. 

ലക്ഷദ്വീപ്‌ സെക്രട്ടറിയേറ്റില്‍ ലീഗല്‍ സെല്ലിലെ സുപ്രന്‍റന്‍റ്‌ കുറുപ്പുര അബ്ദുള്ള കോയയുടെയും ചെത്‌ലാതില്‍ നിന്നുമുള്ള ഡിസ്ട്രിക്റ്റ്‌ പഞ്ചായത്ത്‌ മെമ്പര്‍ കീളാകുഞ്ഞിക്കം ഖദീശോമ്മയുടെയും മകളാണ്‌ ഇവര്‍. 
ഇപ്പോള്‍ ലക്ഷദ്വീപ്‌ ഡയറ്റില്‍ ലാബ്‌അസിസ്റ്റന്‍റായി നിയമനം ലഭിച്ചിരിക്കുകയാണ്‌ ഈ മിടുക്കിക്ക്‌. Dweep News എല്ലാവിധ ആശംസകളും നേരുന്നു.

1 comment:

Unknown said...

Congratulations for both

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)