കവരത്തി- 10 -ാം ക്ളാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കി സ്കൂള്‍ അധ്യാപകര്‍ക്ക് 5 ദിവസത്തെ ഐ.ടി പരിശീലന ക്ളാസ്സ് സംഘടിപ്പിച്ചു. ഗേള്‍സ് സീനിയര്‍സെക്കണ്ടറി സ്കൂളില്‍വെച്ചായിരുന്നു ട്രൈനിങ്ങ്. എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് ട്രൈനിങ്ങ് സംഘടിപ്പിച്ചത്. വിവിധ ദ്വീപുകളില്‍ നിന്നായി 25 ഓളം അധ്യാപകര്‍ ട്രൈനിങ്ങില്‍ പങ്കെടുത്തു. കേരളത്തിലെ ഐ.ടി സ്കൂള്‍ മാസ്റ്റര്‍ ട്രൈനീസായ അബ്ദുല്‍ ഹക്കീം, നിസാര്‍ എന്നിവരാണ് ട്രൈനിങ്ങിനായി കവരത്തിയിലെത്തിയത്. ട്രൈനിങ്ങ് വളരെ ഏറെഫലപ്രദമായെന്ന് പങ്കെടുത്ത അധ്യാപകര്‍ ദ്വീപ് ന്യൂസിനോട് പറഞ്ഞു. സമാപന ചടങ്ങില്‍ ട്രൈനിങ്ങ് കോഡിനേറ്റര്‍ എസ്.വി.മുഹമ്മദ് ഹാഷിം സ്വാഗതം പറഞ്ഞു. അ.ഡയരക്ടര്‍ എ.മുഹമ്മദ്, എ.ഇ.ഓ ബി.ബി മുഹമ്മദ് തുടങ്ങിയവര്‍ ഐ.ടിയുടെ പ്രാധാന്യത്തെക്കറിച്ച് സംസാരിച്ചു. 8,9 ക്ളാസ്സുകളില്‍ ഐ.ടി ട്രൈനിങ്ങ് കിട്ടാത്തത് പാഠഭാഗം പഠിപ്പിക്കാന്‍ അധ്യാപകര്‍ ഏറെ ബുദ്ധിമുട്ടുന്നതായി പങ്കെടുത്ത അധ്യാപകര്‍ ഞങ്ങളോട് പറഞ്ഞു.
No comments:
Post a Comment