അഗത്തി (17.11)- വാളയാര്‍ ക്ലബ്ബിന്റെ ഉത്ഘാടനത്തിനായി കേരളത്തിലെ പ്രശസ്ത ആല്‍ബം പാട്ട് ഗായകന് കൊല്ലം ശാഫി എത്തി. വെള്ളിആഴ്ച വൈകുന്നേരം 5 മണിക്ക് ക്ലബ്ബിന്റെ ഉത്ഘാടനം ശ്രീ.കൊല്ലം ശാഫി നിര്‍വ്വഹിച്ചു. എക്സിക്യുട്ടീവ് ഓഫീസര്‍ ശ്രീ.ഹൈദര്‍ അധ്യക്ഷനായിരുന്നു.ശ്രീ.കാദര്‍ മാസ്റ്റര്‍ SSA ആശംസാ പ്രസംഗം നടത്തി. ക്ലബ്ബുകള്‍ സാമുഹ്യ നന്മയ്ക്കാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അംഗങ്ങളില്‍ ഒരാള്‍ മോശമായാല്‍ അത് എല്ലാവരേയും ബാധിക്കുമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ ശാഫി പറഞ്ഞു. വൈകുന്നേരം 7 മണിക്ക് പഞ്ചായത്ത് സ്റ്റേജില്‍ അരങ്ങേറിയ ക്ലബ്ബിന്റെ കള്‍ച്ചറല്‍ പരിപാടിയും കൊല്ലം ശാഫിയുടെ പാട്ടും കേള്‍ക്കാന്‍ നിരവധി പേര് എത്തിയിരുന്നു. അടുത്ത ദിവസങ്ങളില്‍ കവരത്തിയിലും കല്പേനിയിലും ശാഫിയുടെ പരിപാകള് സംഘടിപ്പിക്കും.
1 comment:
Congratulations for both
Post a Comment