കില്‍ത്താന്‍-ദ്വീപിലെ വികലാംഗ കൂട്ടാഴ്മയായ Lakshadweep Desable Welfare Association സെമിനാര്‍ സംഘടിപ്പിച്ചു. ബര്‍ക്കത്ത് ഭവനിവനില്‍ നടന്ന പരിപാടി റിട്ട.ഹെഡ്മാസ്റ്റര്‍ കിവാവ് ഹാജി ഉത്ഘാടനം ചെയ്തു. ദ്വീപില്‍ വികലാംഗര്‍ക്ക് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിരെ ഇത്തരം ശബ്ദിക്കാന്‍ ഇത്തരം സംഘടനകള്‍ കൊണ്ടാകുമെന്ന് ഉത്ഘാടന പ്രസംഗത്തില്‍ കിടാവ് മാസ്റ്റര്‍ പറഞ്ഞു. LDWA പ്രസിഡന്‍റ് ശ്രീ.കുഞ്ഞിമോന്‍ വിഷയത്തെ അധികരിച്ച് സംസാരിച്ചു. ശ്രീ.ദസ്തക്കീര്‍, സെക്രട്ടറി LDWA പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ ദ്വീപിലെ പ്രധാന ഓഫീസുകളായ PHC, സൊസൈറ്റി, ബാങ്ക്, ടിക്കറ്റ് കൗണ്ടര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പ്രത്യേക കൗണ്ടര്‍ ഇവര്‍ക്കായി സ്ഥാപിക്കണമെന്നുള്ള ആവശ്യം അധികാരികളെ അറിയിച്ചു. കൂടാതെ കപ്പല്‍ ടിക്കറ്റില്‍ വികലാംഗ റിസര്‍വേഷന്‍ വെക്കണമെന്നുള്ള കാര്യവും അധികാരികളെ ധരിപ്പിച്ചു.
No comments:
Post a Comment