കോഴിക്കോട്: ശരീരത്തിലാകെ ഖുര്‍ആന്‍ വചനങ്ങളും അധ്യായങ്ങളുടെ പേരുകളുമായി കോഴിക്കോട് മത്സ്യമാര്‍ക്കറ്റില്‍ എത്തിയ മത്സ്യം കാണികള്‍ക്ക് കൗതുകമായി. ഇന്നലെ രാവിലെ ചാലിയത്തുനിന്നും
കോഴിക്കോട് മത്സ്യമാര്‍ക്കറ്റിലെത്തിയ ആരല്‍ മത്സ്യത്തിന്റെ ചര്‍മത്തിലാണ് കള്ളികളിലായി എഴുതപ്പെട്ട നിലയില്‍ അറബി അക്ഷരങ്ങള്‍ കണ്ടത്.
200 കിലോ ആരല്‍ മത്സ്യമാണ് ചാലിയത്തുനിന്ന് എത്തിയത്, ഇവ ഐസില്‍ നിക്ഷേപിച്ച് മാറ്റിവെക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു മീനിന്റെ പുറത്തുള്ള അറബി ലിപിയോട് സാമ്യമുള്ള അക്ഷരങ്ങള്‍ തൊഴിലാളികളുടെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് ഇവര്‍ തൊട്ടടുത്ത സെന്‍ട്രല്‍ മാര്‍ക്കറ്റ് ജുമാമസ്ജിദ് ഇമാം മജീദ് ഫൈസിയെ വിവരമറിയിക്കുകയായിരുന്നു. മീനിന്റെ ഇരുപുറങ്ങളിലുമായി ലാ ഇലാഹ ഇല്ലല്ലാ, മുഹമ്മദ് റസൂലുല്ലാ, ബിസ്മില്ലാഹി റഹ്മാനി റഹീം എന്നീ വചനങ്ങളും വിശുദ്ധ ഖുര്‍ആനിലെ വിവിധ അധ്യായങ്ങളായ സൂറത്തുല്‍ ഖാഫ്, യാസീന്‍, നൂഹ് എന്നിങ്ങളെ വിവിധ കള്ളികളിലായി എഴുതിവെച്ചിരിക്കുകയാണെന്ന് മജീദ് ഫൈസി പറഞ്ഞു.
വാല്‍ ഭാഗത്താണ് ലാ ഇലാഹ ഇല്ലല്ലാഹു എന്ന് വ്യക്തമായി എഴുതിയിരിക്കുന്നത്. ഇതോടുകൂടി സംഭവം കേട്ടറിഞ്ഞവര്‍ കോഴിക്കോട് സെന്‍ട്രല്‍ മാര്‍ക്കറ്റിലേക്ക് ഓടിയെത്തുകയായിരുന്നു.
ചാനലുകളിലും മറ്റും വാര്‍ത്ത വരാന്‍ തുടങ്ങിയതോടെ വിഷയത്തെക്കുറിച്ച് ചോദിച്ചുകൊണ്ട് തനിക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നടക്കം ഫോണ്‍ വരാന്‍ തുടങ്ങിയെന്നും മജീദ് ഫൈസി വര്‍ത്തമാനത്തോട് പറഞ്ഞു.ഒന്നര മീറ്റര്‍ നീളവും രണ്ടരകിലോ തൂക്കവുമുള്ള മത്സ്യത്തെ വൈകീട്ടു വരെ കച്ചവടക്കാര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ പ്രദര്‍ശനത്തിനായി വെക്കുകയായിരുന്നു. എന്നാല്‍ അറബി മാന്ത്രികം എന്ന പേരില്‍ നടത്തുന്ന ചിലരുടെ വ്യാജ ചികിത്സാ പദ്ധതികളുടെ ഭാഗമാകാം ഇതെന്ന് മറ്റു ചില പണ്ഡിതര്‍ ചൂണ്ടിക്കാട്ടി.
No comments:
Post a Comment