(എം.ഐ ഹംസക്കോയ മാസ്റ്റര്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു)
(ഹംസക്കോയ മാസ്റ്ററെ ഡെപ്യൂട്ടി കളക്ടര്‍ നിസാമുദ്ധീന്‍കോയ പൊന്നാടഅണിയിക്കുന്നു)
അഗത്തി- SB School പ്രൈമറിടീച്ചറും
ദേശീയ
അധ്യാപക അവാര്‍ഡ് ജേതാവായ ഹംസക്കുട്ടി മാസ്റ്ററെ
സ്കൂള്‍ അധ്യാപകരും,
വിദ്യാര്‍ത്ഥികളും,
SMC യും
സംയുക്തമായി ആദരിച്ചു. വിമാനം വഴി നാട്ടിലെത്തിയ ഹംസക്കുട്ടി മാസ്റ്ററെ സ്വീകരിക്കാന്‍ ഡെപ്യൂട്ടി കളക്ടര്‍ നിസാമുദ്ധീന്‍കോയ, സീനിയര്‍ ടീച്ചര്‍ ഹംസക്കോയ മാസ്റ്റര്‍, എക്സിക്യുട്ടീവ് ഓഫീസര്‍ പി.പി.ഹൈദര്‍ സാഹിബ് തുടങ്ങിയവര്‍ എയര്‍പോര്‍ട്ടില്‍ എത്തിയിരുന്നു. തുടര്‍ന്ന് ഹംസക്കുട്ടി മാസ്റ്ററെ SBസ്കൂളില്‍ ഒരുക്കിയ സ്വീകരണച്ചടങ്ങിലേക്ക് ആനയിക്കപ്പെട്ടു. ഹംസക്കുട്ടി മാസ്റ്ററുടെ സേവനത്തെക്കുറിച്ചും മറ്റും ഹെഡ്മാസ്റ്ററും SMC മെമ്പര്‍മാരും പ്രസംഗിച്ചു. മറുപടിപ്രസംഗത്തില്‍ ഹംസക്കുട്ടി മാസ്റ്റര്‍ പ്രിന്‍സിപ്പാളിനും ഡയരക്ടറിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി.
(പി.യാക്കൂബ് മാസ്റ്റര്‍ രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങുന്നു)
(പി.യാക്കൂബ് മാസ്റ്ററെ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്വീകരിച്ച് കൊണ്ടുവരുന്നു)
കില്‍ത്താന്‍- GSS സ്കൂള്‍ മലയാളഭാഷ അധ്യാപകനും ദേശീയ
അധ്യാപക അവാര്‍ഡ് ജേതാവുമായ പി.യാക്കൂബ് മാസ്റ്ററെ സ്കൂള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ആദരിച്ചു. എം.വി. ലക്ഷദ്വീപ് കപ്പലിലെത്തിയ യാക്കൂമാസ്റ്ററെ സ്വീകരിക്കാന്‍ അണിയിച്ചൊരുക്കിയ ഔട്ട്ബോടാണ് എത്തിയത്. കടപ്പുറത്ത് നാട്ടിലെ രാഷ്ടീയ പ്രമുഖരും സ്കൂള്‍ അധ്യാപകരും സ്വീകിരിക്കാനായി എത്തിയിരുന്നു. പിന്നീട് വാഹനത്തില്‍ ഹൈസ്കൂളിലേക്ക് ആനയിച്ചു. സ്കൂളില്‍ വിദ്യാര്‍ത്ഥിനികളുടെ ബണ്ടിയാ നൃത്തവുമായി യാക്കൂബ് മാസ്റ്ററെ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന സ്വീകരണച്ചടങ്ങില്‍ പ്രിന്‍സിപ്പള്‍, SMC തുടങ്ങിയവര്‍ യാക്കൂബ് മാസ്റ്ററെ പ്രശംസിച്ച് സംസാരിച്ചു. മറുപടിപ്രസംഗത്തില്‍ യാക്കൂബ് മാസ്റ്റര്‍ പ്രിന്‍സിപ്പാളിനും ഡയരക്ടറിനും പ്രത്യേകം നന്ദി രേഖപ്പെടുത്തി. കൂടാതെ അദ്ദേഹത്തിന് ഹിന്ദി ഭാഷ അറിയാത്തതില്‍ ഡല്‍ഹിയില്‍ അനുഭവപ്പെട്ട ബുദ്ധിമുട്ടും ഹംസക്കുട്ടിമാസ്റ്റര്‍ സഹായത്തിനുണ്ടായ അനുഭവവും സദസ്സിനെ ഒന്നടങ്കം ചിരിപ്പിച്ചു.
No comments:
Post a Comment