Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

കില്‍ത്താനില്‍ രാഷ്ട്രീയ സംഘര്‍ഷം- ഒരാഴ്ചത്തേക്ക് നിരോധനാജ്ഞ നിലവില്‍ വന്നു

കില്‍ത്താന്‍(9.9.12):-കോണ്‍ഗ്രസ്സ് -എന്‍.സി.പി സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാഴ്ചത്തേക്ക് നിരോധനാജ്ഞനിലവില്‍ വന്നു. സംഘര്‍ഷത്തിനാസ്പദമായ സംഭവം തുടങ്ങുന്നത് കോണ്‍ഗ്രസ്സിന്‍റെ പൊതുയോഗത്തില്‍ നിന്നാണ്. പൊതുയോഗത്തിനായുള്ള അനൗണ്‍സ്മെന്‍റില്‍ ഇവിടെ നിലനില്‍ക്കുന്ന പവ്വര്‍കട്ടിന്‍റെ കാരണക്കാര്‍ പഞ്ചായത്തെന്ന് പറഞ്ഞതാണ് NCP ക്കാരെ പ്രകോപിപ്പിക്കാന്‍ കാരണമായത്. കോണ്‍ഗ്രസ്സിന്‍റെ പൊതുയോഗസ്ഥലത്ത് കൂടി NCP പന്തം കൊളുത്തി പ്രകടനം നടത്തി. തുടന്ന് കോണ്‍ഗ്രസ്സുകാര്‍ പോസീസ് ആക്ട് പ്രകാരം NCP യുടെ പ്രകടനം പാടില്ലാത്തതാണെന്ന് പറഞ്ഞ് പോലീസിന് പരാതി നല്‍കി. എന്നാല്‍ പോലീസ് ആക്ട് നിലവിലില്ലാത്തതിനാല്‍ നടപടിക്ക് സാധ്യതയില്ലെന്ന പോലീസിന്‍റെ വാദമാണ് കോണ്‍ഗ്രസ്സിനെ ചൊടിപ്പിച്ചത്. ഇന്ന് NCP പൊതുയോഗത്തിന് മുന്നോടിയായി വീണ്ടും NCP പന്തം കൊളുത്തി പ്രകടനം നടത്തി. NCP പ്രകടനത്തിനെതിരെ കോണ്‍ഗ്രസ്സുകാര്‍ നടത്തിയ അനൗണ്‍സ്മെന്‍റാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പിന്നീട് കോണ്‍ഗ്രസ്സുകാര്‍ NCP ഓഫീസിലേക്ക് കല്ലെറിഞ്ഞതിനെതുടര്‍ന്ന് പോലീസിന് നിരോധനാജ്ഞ പ്രഖ്യാപിക്കാന്‍ നിര്‍ബന്ധിതരായി. ഇരു പാര്‍ട്ടികളും തങ്ങളുടെ ഭാഗം ന്യായീകരിക്കുന്നുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ ഏറെ സമാധാനം പുലര്‍ത്തുന്ന കില്‍ത്താനില്‍ ഇത്തരമൊരു സംഭവത്തെ ഏറെ പേടിയോടെയാണ് ജനങ്ങള്‍ കാണുന്നത്. വരാന്‍ പോകുന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പിനെ മുന്നില്‍ കണ്ട്കൊണ്ട് ഇരു രാഷ്ട്രീയ പാര്‍ട്ടിക്കാരും കുളം കലക്കി മീന്‍പിടിക്കാനുള്ള രാഷ്ടീയ തന്ത്രവുമായി രംഗത്ത് വന്നത് ദ്വീപുകാര്‍ നോക്കിക്കാണുന്നുണ്ട്. എന്നും ഒരു മൃഗീയ ഭൂരിപക്ഷത്തോടെ നില്‍ക്കാതെ പ്രാദേശിക തെരെഞ്ഞെടുപ്പുകളില്‍ നിക്പക്ഷമായ തീരുമാനം എടുക്കുന്ന ഒരു പൊതു സമൂഹമുള്ള ഈ നാട്ടില്‍ ഇത്തരം പക്വത ഇല്ലാഴ്മകാണിക്കുന്ന ഇരു രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ക്കും ശക്തമായ പൊതുമനസ്സ് ശക്തമായ തിരിച്ചടി നല്‍കുമെന്ന് തന്നെയാണ് ദ്വീപ് ന്യൂസിന്‍റെ പ്രതീക്ഷ.

1 comment:

Anonymous said...

ലക്ഷദ്വീപുകള്‍ക്ക് ഒരു ഗുണവും ചെയ്യാത്ത പഞ്ചായത്തുകളെ പിരിച്ചു വിടാനായി ദ്വീപ് ജനങ്ങള്‍ ഒന്നിച്ചു ശബ്ദമുയര്‍ത്തുക .

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)