Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹജ്ജ് വിമാനം: ഒക്ടോബര്‍ 6 മുതല്‍ 17 വരെ; മടക്കയാത്ര നവംബര്‍ 16 മുതല്‍ 25 വരെ

കോഴിക്കോട്: ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഹാജിമാര്‍ക്കുള്ള വിമാനം കരിപ്പൂരില്‍നിന്ന് ഒക്ടോബര്‍ ആറുമുതല്‍ 17 വരെ സര്‍വീസ് നടത്തും. എയര്‍ ഇന്ത്യയുടെ 450 സീറ്റുള്ള ജംബോ ജെറ്റ് 21 സര്‍വീസാണ് ഹാജിമാര്‍ക്കുവേണ്ടി ഷെഡ്യൂള്‍ ചെയ്തത്. ഒക്ടോബര്‍ ഒമ്പത്, 10, 17 ഒഴികെ ദിവസങ്ങളില്‍ രണ്ട് സര്‍വീസുണ്ടാകും.
പതിവിന് വ്യത്യസ്തമായി ഇത്തവണ കേരളത്തില്‍നിന്നുള്ള ഹാജിമാരെ ജിദ്ദ വഴി മക്കയിലേക്കാണ് കൊണ്ടുപോവുക. മടക്കം നവംബര്‍ 16 മുതല്‍ 25 വരെ മദീനയില്‍നിന്നായിരിക്കും.
ഇത്തവണ രാത്രിയും ഹജ്ജ് വിമാനം സര്‍വീസ് നടത്തും. ഒക്ടോബര്‍ എട്ട്, ഒമ്പത്, 10 തീയതികളിലാണ് രാത്രി സര്‍വീസ്. കേരളത്തില്‍നിന്നുള്ള ഹാജിമാരുടെ മദീന സന്ദര്‍ശനം ഹജ്ജിനുശേഷമേ ഉണ്ടാവൂ. വിമാനഷെഡ്യൂള്‍ വൈകിയതാണ് കാരണം. മുന്‍ വര്‍ഷങ്ങളില്‍ ബഹുഭൂരിഭാഗം ഹാജിമാരുടെയും മദീന സന്ദര്‍ശനം ഹജ്ജിനുമുമ്പ് നടന്നിരുന്നു.
തീയതി ആദ്യ വിമാനം രണ്ടാമത്തെ വിമാനം
ഒക്ടോബര്‍ 7 11.30 16.30
ഒക്ടോബര്‍ 8 16.30 22.30
ഒക്ടോബര്‍ 9 21.30
ഒക്ടോബര്‍ 10 4.00
ഒക്ടോബര്‍ 11 2.30 10.30
ഒക്ടോബര്‍ 12 6.30 16.30
ഒക്ടോബര്‍ 13 7.30 11.30
ഒക്ടോബര്‍ 14 6.30 12.30
ഒക്ടോബര്‍ 15 6.30 11.30
ഒക്ടോബര്‍ 16 6.30 11.30
ഒക്ടോബര്‍ 17 6.30

1 comment:

Anonymous said...

INDIA GOVERMENT HAJJAJIKALKK VELIYA PRATHANAM NALKUNNILLA ATHRAMATHREME PARAYANULLU

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)