കൊച്ചി(11.9.12): ഇന്നലെ പുറപ്പെടേണ്ടിയിരുന്ന M.V.കവരത്തി കപ്പല്‍ കപ്പല്‍ ക്രൂമാരുടെ സമരം കാരണം ഇന്ന് വൈകുന്നേരമാണ് പുറപ്പെട്ടത്. ഇതില്‍ കയറിയ 700 റോളം യാത്രക്കാര്‍ 30 മണിക്കൂറോളം കപ്പലില്‍ തന്നെ ചെലവഴിച്ചു !!. ദ്വീപിലെ ക്രൂമാര്‍ സമരമാക്കാന്‍ കാരണം കപ്പലിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരാണ്. പ്രശ്നക്കാരായ റേഡിയോ ഓഫീസറും സെക്കന്‍ഡ് ഓഫീസറുമടക്കം 90 ഓളം ഓഫീസര്‍മാരെ നേരത്തെ LDCL പിരിച്ച് വിട്ടിരുന്നു. പിന്നീട് ചര്‍ച്ചയിലൂടെ ശമ്പള വര്‍ദ്ധവിന് സമ്മദിച്ച LDCL ന്‍റെ അഭിപ്രായത്തോട് യോജിച്ച് കൊണ്ട് ഇവരെയെല്ലാം തിരിച്ചിടിത്തെങ്കിലും ഇവര്‍ കപ്പലില്‍ ഇതുവരെ കയറാന്‍ തയ്യാറായില്ല. M.V. കവരത്തി കപ്പലിലെ റേഡിയോ ഓഫീസറും സെക്കന്‍ഡ് ഓഫീസറും പുറത്ത് പോകുമ്പോള്‍ കപ്പലിലെ കേബിളുകള്‍ മുറിക്കുകയും പല ഡോക്യുമെന്‍റുകള്‍ നശിപ്പിക്കുകയും ചെയ്തിരിന്നു. ഇവര്‍ക്കെതിരെ LDCL നടപടിയൊന്നു കൈക്കൊള്ളാത്തതാണ് തിരിച്ചിടുത്തതിനാലാണ് കപ്പലിലെ ക്രൂമാരെ സമരത്തിന് പ്രേരിപ്പിച്ചത്. മുംബയില്‍ നിന്ന് ഓഫീസര്‍മാരെ എത്തിച്ചാണ് കപ്പല്‍ പുറപ്പെട്ടത്.
കപ്പലിലേക്ക് ഓഫീസര്‍മാരെ നിയമിക്കുന്ന TIDEX,PENTOGON, ADF തുടങ്ങിയ കമ്പനികളെ LDCL ഒഴിവാക്കാന്‍ നിര്‍ബന്ധിതരായി. പകരം ഇനി മുതല്‍ NSU എന്ന കമ്പനിക്കായിരിക്കും ഓഫീസര്‍മാരെ നിയമിക്കാനുള്ള ചുമതല.
1 comment:
inganeyulla neeeejanmaarkethire karshanamaaya nadapadi edukkanam.........
Post a Comment