കോഴിക്കോട് (12.9.12):- ലക്ഷദ്വീപ് അഹ് ലുബൈത്ത് പരമ്പരയിലെ ഏറ്റവും പ്രായം ചെന്ന വ്യക്തിയായ സയ്യിദ് സയ്യിദ് ശൈഖ്കോയ തങ്ങള്‍ (കായാ തങ്ങള്‍) വഫാത്തായി. കോഴിക്കോടിലെ മിംമ്സ് ആശുപത്രിയിലായിരുന്നു മരണം. വാര്‍ധക്യകാല രോഗ ചികിത്സയിലായിരുന്നു തങ്ങള്‍. മരണപ്പെടുമ്പോള്‍ അദ്ദേഹത്തിന് 80 വയസ്സിലേറെ പ്രായമുണ്ടായിരുന്നു . ലക്ഷദ്വീപ് ഖാദിരിയ്യാ രിഫായിയ്യാ ത്വരീഖത്തിന്‍റെ ശൈഖായിരുന്നു തങ്ങള്‍. കില്‍ത്താന്‍, കടമം, അമിനി, ചെത്ത്ലാം തുടങ്ങിയ എല്ലാ ദ്വീപുകളിലും അദ്ദേഹത്തിന് നിരവധി മുരീദന്മാരുണ്ട്. ശാന്തനും സൗമ്യനുമായ തങ്ങള്‍ എല്ലാവരോടും നല്ല സൗഹൃദത്തോടെയായിരുന്നു പെരുമാറിയിരുന്നത്. രിഫായി റാത്തിബിനോട് ഏറെ അടുപ്പം പ്രകടിച്ച തങ്ങള്‍ ജനങ്ങള്‍ക്ക് പലപ്പോഴും റാത്തിബിന്‍റെ ക്ലാസ്സ് ജനങ്ങള്‍ക്ക് നല്‍കിയിരുന്നു. കവരത്തി സുന്നീ സെന്‍റര്‍ (SSF) പ്രവര്‍ത്തിക്കുന്ന സ്ഥലം അദ്ദേഹം സംഭാവന ചെയ്തതാണ്. സയ്യിദ് ബഷീര്‍, റഹിം, റഹ്മാന്‍, നസീര്‍, മറിയോമ്മാബി എന്നിവര്‍ മക്കളാണ്. ഖബറടക്കം കോഴിക്കോട് മുഖദാറിലുള്ള റാത്തീബ് ഖാനയില്‍
നടന്നു.
അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരം
എ.പി.അബൂബക്കര്‍ മുസ് ലിയാര്‍ ഗള്‍ഫില്‍ നിന്ന് ഫോണില്‍ വിളിച്ച്
മക്കളുമായി സംസാരിച്ചു.
സയ്യിദ് യൂസുഫുല്‍ ജീലാനി വൈയ്‌ലത്തൂര്‍ തങ്ങള്‍,സയ്യിദ് മുഹമ്മദ് കോയ
തങ്ങള്‍ കവരത്തി എന്നിവര്‍ ഖബറടക്കത്തിനും നിസ്കരത്തിനും നേതൃത്വം നല്‍കി.
കെ.ടി. ത്വാഹിര്‍ സഖാഫി മഞ്ചേരി,എസ്.എസ്.എഫ്.ലക്ഷദ്വീപ് സ്റ്റേറ്റ്
അസോസിയേറ്റ് സെക്രടറി കെ.കെ.ശമീം, ഇസ്ഹാക് ഹാജി എന്നിവര്‍ സന്ദര്‍ശിച്ചു.
അഖിലേന്ത്യ സുന്നീ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ശൈഖുനാ കാന്തപുരം
അബൂബക്കര്‍ മുസ് ലിയാര്‍, വൈലത്തൂര്‍ യൂസുഫുല്‍ ജീലാനി, സയ്യിദ് ഇബ്രാഹീം
ഖലീലുല്‍ ബുഹാരി എന്നിവര്‍ മയ്യിത്ത് നിസ്‌ക്കരിക്കാനും മഗ്ഫിറത്തിനുവേണ്ടി
പ്രാര്‍ത്ഥിക്കാനും അഭ്യര്‍ത്ഥിച്ചു.
1 comment:
Inna lillahi Wa inna ilaihi rajiyoon
Post a Comment