Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

പ്രവാചകനെ വിചാരണ ചെയ്യുന്ന ചിത്രം വിവാദമാകുന്നു


കെയ്‌റോ: പ്രവാചകനെ വിചാരണ ചെയ്യുന്നതായി ചിത്രീകരിച്ച ചിത്രം വന്‍ വിവാദമാകുന്നു. പ്രതിഷേധപ്രകടനത്തില്‍ ഈജിപ്റ്റിലും ലിബിയയിലും യുഎസ് കോണ്‍സുലേറ്റിനുനേരെയുണ്ടായ ആക്രമണത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. ലിബിയന്‍ പട്ടണമായ ബംഗാസിയിലുണ്ടായ ആക്രമണത്തിലാണ്‌ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. പ്രക്ഷോഭകര്‍ നടത്തിയ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി ലിബിയയുടെ സുപ്രീം സെക്യൂരിറ്റി കമ്മിറ്റി വക്താവ് അബ്ദേല്‍-മോനെം അല്‍-ഹര്‍ അറിയിച്ചു.
വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്റെ വാര്‍ഷീകത്തോടനുബന്ധിച്ച് പ്രദര്‍ശിപ്പിച്ച ചിത്രമാണ്‌ വിവാദത്തിന്‌ തിരികൊളുത്തിയത്. ഈ ചിത്രത്തില്‍ പ്രവാചകനെ നിന്ദിക്കുന്നതിനെതിരെ നടന്ന പ്രക്ഷോഭ റാലിയാണ്‌ അക്രമാസക്തമായത്. ചലച്ചിത്രത്തെ ന്യായീകരിച്ച് യുഎസ് അധികൃതര്‍ നടത്തിയ പ്രസ്താവനയും പ്രതിഷേധത്തിന്‌ കാരണമായി.
സെപ്റ്റംബര്‍ പതിനൊന്നിന്‌ നടന്ന ഭീകരാക്രമണ വാര്‍ഷീകത്തോടനുബന്ധിച്ച് വിവാദ നായകന്‍ ടെറി ജോണ്‍സ് സംവിധാനം ചെയ്ത ചിത്രം വന്‍ വിവാദമാണുണ്ടാക്കിയത്. ഈജിപ്റ്റിലെ പ്രമുഖ ആരാധനാലയമായ അല്‍ അസര്‍ മോസ്ക് അധികൃതര്‍ ഇതിനെതിരെ ശക്തമായി രംഗത്തുവരികയും പ്രതിഷേധത്തിന്‌ ആഹ്വാനം ചെയ്യുകയും ചെയ്തു. 2010ല്‍ അഫ്ഗാനില്‍ ഖുറാന്‍ കത്തിച്ച് വിവാദനായകനായി തീര്‍ന്ന ടെറി ജോണ്‍സ് ചിത്രത്തില്‍ അവഹേളിക്കുന്നതായി മുസ്ലീം സംഘടനകള്‍ ആരോപിച്ചു. 2001ല്‍ നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിന്‌ ഉത്തരവാദിയായി പ്രവാചകനെ വിചാരണചെയ്യുന്നതാണ്‌ ചിത്രത്തിന്റെ വിഷയം. ഇതിനെതിരെ ലോകമെമ്പാടുമുള്ള മുസ്ലീങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)