കോഴിക്കോട്: ലോകത്ത് സമാധാനവും സുരക്ഷിതത്ത്വയും വളരാന്‍ ഉപയുക്തമായ സ്നേഹത്തിന്റെ സന്ദേശമാണ് ഇസ്ലാം വിഭാവനം ചെയ്യുന്നതെന്നും ശൈഖ് സഈദ് ഹസ്സന്‍ താന്‍സാനിയ പ്രസ്താവിച്ചു. ജാമിഅ: സഅദിയ്യ:യില്‍ നല്‍കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതത്തിന്റെ പേരില്‍ രംഗത്ത് വരുന്ന തീവ്രവാദ ഭീകരവാദ പ്രസ്ഥാനങ്ങള്‍ക്കൊന്നും യാഥാര്‍ഥ ഇസ്ലാമുമായി ബന്ധമില്ല. മതത്തിന്റെ ആത്മീയ സത്തയെ നിരാകരിക്കുന്ന ഭൌതിക താത്്പരൃങ്ങളാണ് ഭീകരതക്ക് പിന്നിലുള്ളത്. പ്രവാചകന്‍ പഠിപ്പിച്ച സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും സംന്ദേശം വ്യാപകമായി പ്രചരിപ്പിക്കാന്‍ വിശ്വാസികള്‍ രംഗത്ത് വരണം. വിദ്വേശത്തിന്റെയും വേ വെറുപ്പിന്റെയും മാര്‍ഗമല്ലാ മതത്തിന്റേത്. വ്യത്യസ്ത മതങ്ങള്‍ തമ്മില്‍ സൌഹൃദം പുലര്‍ത്തുകയും ആരോഗ്യകരമായ സംവാദങ്ങള്‍ തുടരുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ അത്ഭുത ബാലന്‍ എന്ന് ലോകപ്രസിദ്ധി നേടിയ സഈദ് ഹുസൈന്‍ ചെറു പ്രായത്തില്‍ തന്നെ അസാമാന്യ ധിഷണയും വാക്ചാതുരിയും അഗാധ വിജഞാനവും കൊണ്ട് ശ്രദ്ധേയനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിനായിരങ്ങളെ ആകര്‍ഷിച്ചു വരുന്നു. ഇതാദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ശരീഅത്ത് കോളേജ് പ്രിന്‍സിപ്പാള്‍, എ. കെ. അബ്ദുല്‍ റഹ്മാന്‍ മുസ്ലിയാര്‍ ശിരോ വസ്ത്രം അണിയിച്ചു. എ. പി. അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത്, ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി എന്നിവര്‍ സ്ഥാപനത്തിന്റെ പ്രതൃേക ഉപഹാരം സമര്‍പ്പിച്ചു. ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം യുവ പണ്ഡിതനെ പരിചയപ്പെടുത്തി, എന്‍. എം. അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, സയ്യിദ് യൂ. പി. എസ്. തങ്ങള്‍, സയ്യിദ് ജമലുല്ലൈലി തങ്ങള്‍ ബേക്കല്‍ തങ്ങള്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുകോയ തങ്ങള്‍, ശാഹുല്‍ ഹമീദ് ബാഖവി ശാന്തപുരം, അഹ്മദ് മുസ്ലിയാര്‍ ബേക്കല്‍, ബി. എസ്് . അബ്ദുല്ല കുഞ്ഞി ഫൈസി, മുഹമ്മദ് സ്വാലിഹ് സഅദി, അബുദുല്ല ബാഖവി കുട്ടശേരി,മുഹുമ്മദലി സഖാഫി തൃക്കരിപ്പൂര്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ശാഫി ഹാജി കീഴൂര്‍, അബ്ദുല്ല ഹാജി ചിത്താരി, അബ്ദുല്ല ഹാജി കളനാട്, പാറപ്പള്ളി ഖാദിര്‍ ഹാജി, അബ്ദുല്‍ കരീം സഅദി ഏണിയാടി, കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി, സുലൈമാന്‍ കരിവള്ളുര്‍, സദ്ദീഖ് സിദ്ദീഖി, അബ്ദുല്‍ ഗഫാര്‍ സഅദി, മുനീര്‍ ബാഖവി തുരിത്തി, മൂസ സഖാഫി കളത്തൂര്‍, നാസര്‍ ബന്താട്, സുബൈര്‍ എയ്യള, മര്‍സൂഖ് സഅദി എന്നിവര്‍ സംബന്ധിച്ചു. ഉബൈദുല്ലായി സഅദി സ്വാഗതവും അയ്യൂബ് ഖാന്‍ സഅദി കൊല്ലം നന്ദിയും പറഞ്ഞു
No comments:
Post a Comment