Dweepnews Flash *ദ്വീപ് ഡയറിയുടെ ഉല്‍ഘാടനം പ്രശസ്ത ഗായകന്‍ ഷമീര്‍ ചാവക്കാട് (പട്ടുറുമാല്‍ വിജയി) കോഴിക്കോട് വെച്ച് നിര്‍വ്വഹിച്ചു.

ഹജ്ജില്‍ തവാഫിനും ഗ്രൂപ്പിങ് നടപ്പാക്കുന്നു

ജിദ്ദ: മിനായിലെ ടെന്റുകളില്‍ നിന്നു കല്ലെറിയല്‍ കര്‍മത്തിന് തീര്‍ത്ഥാടകര്‍ക്ക് സമയക്രമവും ഗ്രൂപിങ്ങും നിലവിലുള്ളതുപോലെ മിനായില്‍ നിന്ന് തവാഫ് അല്‍ ഇഫാളത് (ഹജ്ജിന്റെ ഭാഗമായുള്ള കഅബാ പ്രദക്ഷിണം) കര്‍മ്മം നിര്‍വഹിക്കാന്‍ മക്കയിള്‍ക്ക് പോകുന്നതിനും ഗ്രൂപ്പിങ് ഏര്‍പ്പെടുത്താന്‍ അധികൃതര്‍ ആലോചിക്കുന്നു. ഇതുസംബന്ധിച്ച നിര്‍ദേശം സൗദി ഉന്നത ഹജ്ജ് സമിതി അധ്യക്ഷനായ ആഭ്യന്തര മന്ത്രി അഹമദ് ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പുറപ്പെടുവിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
ഇത്തവണത്തെ ഹജ്ജിന് മുന്‍വര്‍ഷത്തെക്കാള്‍ വലിയ ജനാവലിയെ ആണ് പ്രതീക്ഷിക്കുന്നത്. കഅബാ ഉള്‍കൊള്ളുന്ന മക്കയിലെ മസ്ജിദുല്‍ ഹറം പള്ളിയുടെ കപ്പാസിറ്റി ജനത്തിരക്ക് എന്നിവ പരിഗണിച്ചാണ് മിന മക്ക സഞ്ചാരത്തിന് ക്രമീകരണം ഏര്‍പ്പെടുത്താന്‍ അധിക്ത്രര്‍ ആലോചിക്കുന്നത്. ഗ്രൂപിംഗ് വിദേശ ആഭ്യന്തര തീര്‍ത്ഥാടകര്‍ക്ക് മുഴുവന്‍ ബാധകമായിരിക്കും. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഹജ്ജ് സേവക സംഘങ്ങളെ വിവരം അറിയിക്കുമെന്നും ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
രണ്ടുദിവസം മാത്രം കല്ലെറിയല്‍ കര്‍മ്മം അനുഷ്ട്ടിച്ച് മിനാ വിടാന്‍ ഹാജിമാര്‍ തിരക്ക് കൂട്ടുന്ന ദുല്‍ഹജ്ജ് പന്ത്രണ്ടാം തിയ്യതിയാണ് ഗ്രൂപിംഗ് കണിശമാക്കാന്‍ ഉദ്യേശിക്കുന്നത്. കല്ലെറിയല്‍, വിടവാങ്ങല്‍, പ്രദക്ഷിണം എന്നിവ നിര്‍വഹിക്കാനുള്ള ഹാജാജി ജനസഞ്ചയതിന്റെ തിരക്കും ബുദ്ധിമുട്ടും അനിഷ്ടസംഭാവങ്ങള്‍ക്ക് ഇടവരുത്താറുണ്ട്. ഇത് ഒഴിവാക്കുകയാണ് ഗ്രൂപിംഗ് വിപുലീകരിക്കാനുള്ള പ്രേരണ. മക്ക മുനിസിപാലിറ്റി, നഗര - ഗ്രാമ വികസന മന്ത്രാലയം, സിവില്‍ ദിഫെന്‍സ്, ആഭ്യന്തര മന്ത്രാലയം എന്നീ വിഭാഗങ്ങള്‍ പുതിയ ഗ്രൂപിങ്ങിങ്ങു അന്തിമ രൂപം നല്‍കുമെന്നും ഹജ്ജ് മന്ത്രാലയം വാക്താവ് വിശദമാക്കി.
ഗ്രൂപ്പിംഗ് കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്ന ഹജ്ജ് സേവന സംഘങ്ങള്‍ക്ക് പ്രോത്സാഹനവും അമാന്തം കാട്ടുന്നവര്‍ക്കുനേരെ നടപടിയും എടുക്കുമെന്നും മക്കയില്‍ നടക്കുന്ന നിര്‍മാണ മെയിന്റനന്‍സ് പണികള്‍ അടുത്തയാഴ്ച നിര്‍ത്തി വെക്കുമെന്നും വാക്താവ് പറഞ്ഞു.

No comments:

Advt- " LAGOON BEACH RESTAURANT"

ബില്ലത്തിന്‍റെ മനോഹാരിതയില്‍

നാടന്‍ ഭക്ഷണങ്ങളും

നാവിന് സ്വാദേറ്റും വിഭവങ്ങള്‍ ഒരുക്കി

നാടന്‍ കൂട്ടുകാര്‍

നിങ്ങള്‍ക്കായി കാത്തിരിക്കുന്നു...

സന്ദര്‍ശിക്കുക..Near Port Control Tower, അഗത്തി

( ലഗൂണ്‍ ബീച്ച് റെസ്റ്റോറന്‍ഡ്)